അടൂരില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം; ഉദ്ഘാടനം മാര്‍ച്ച് 22ന് മംമ്താ മോഹന്‍ദാസ്

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം അടൂരിലും. മാര്‍ച്ച് 22 ശനിയാഴ്ച രാവിലെ 11-ന് ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പുനലൂര്‍ റോഡില്‍ ലോകോത്തര രീതിയില്‍ മനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമില്‍ വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനയിലുള്ള വിപുലമായ ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

വിഷുവിന്റെയും അക്ഷയ തൃതീയയുടെയും ഉത്സവാഘോഷസമയത്ത് അടൂരിലെ പുതിയ ഷോറൂം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടിഎസ് കല്യാണരാമന്‍ പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് അടൂരിലെ പുതിയ ഷോറൂം.

ഉയര്‍ന്ന ഗുണമേന്മയുള്ള ആഭരണങ്ങളുടെ സവിശേഷമായ ശേഖരം ലഭ്യമാക്കുന്നതിനും വിശ്വാസ്യതയും സുതാര്യതയും അനിതരസാധാരണമായ സേവനവും വഴി നേടിയ സത്‌പേര് നിലനിര്‍ത്തുന്നതിനുമാണ് പരിശ്രമിക്കുന്നത്. പ്രത്യേകാവസരങ്ങളില്‍ ഏറ്റവും സവിശേഷമായ ആഭരണങ്ങള്‍ വഴി ആഘോഷിക്കുന്നതിനായി ഈ പുതിയ ഷോറൂമിലേക്ക് എല്ലാ ഉപയോക്താക്കളേയും സ്വാഗതം ചെയ്യുന്നുവെന്നും കല്യാണരാമന്‍ കൂട്ടിച്ചേര്‍ത്തു.

ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച ലാഭം നേടുന്നതിന് ആകര്‍ഷകമായ ഓഫറുകളുടെ നിരയാണ് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. വിശിഷ്ടമായ ആഭരണങ്ങള്‍ക്കും താരതമ്യമില്ലാത്ത കരവിരുതിനും കാലാതീതമായ രൂപകല്‍പ്പനയ്ക്കും പേരുകേട്ട കല്യാണ്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് ലഭിക്കും.

കൂടാതെ അക്ഷയ തൃതീയ പ്രീ-ബുക്കിംഗ് ഓഫര്‍ വഴി ആഭരണങ്ങള്‍ നേരത്തെ ബുക്ക് ചെയ്ത് സ്വര്‍ണ വില വര്‍ദ്ധനവില്‍ നിന്ന് സംരക്ഷിതരാകാനും സാധിക്കും. കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്.

ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

വിവാഹാഭരണങ്ങള്‍ക്കായി മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ എന്നു തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണനിരയായ സിയാ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളുടെ ശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളും അടങ്ങിയ ആഭരണശേഖരമായ ലൈല എന്നിങ്ങളെ കല്യാണ്‍ ജൂവലേഴ്സിന്റെ ജനപ്രിയമായ ബ്രാന്‍ഡുകളെല്ലാം പുതിയ ഷോറൂമില്‍ ലഭ്യമാണ്.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി