കളിയിക്കാവിള കൊലപാതകം: അന്തർസംസ്ഥാന ഭീകരവാദ സംഘടനകൾക്ക് പങ്കുണ്ടെന്ന് സൂചന; അന്വേഷണം എൻ.ഐ.എ എറ്റെടുക്കും

കേരള തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിളയിൽ എസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ് എൻഐഎ എറ്റെടുക്കും. സംഭവത്തിന് പിന്നിൽ അന്തർസംസ്ഥാന ഭീകരവാദ സംഘടനകൾക്ക് പങ്കുണ്ടെന്നു പറയുന്നു. ഇവരിൽ നിന്ന്  സാമ്പത്തിക സഹായം ലഭിച്ചെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ക്യൂബ്രാഞ്ചും കേന്ദ്രരഹസ്യാന്വേഷണ എജൻസിയും നൽകിയ റിപ്പോർട്ട് എൻഐഎ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ്ര മോദിയുടെ നേത്യത്വത്തിൽ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുമാനം.

സംഭവത്തിന്റെ ആസൂത്രണ ശൈലി വ്യക്തമായ ഭീകരവാദ തിരക്കഥയുടെ ആദ്യ ഭാഗങ്ങളിലെ ഒരു രംഗം മാത്രമാണെന്നാണ് എൻഐയുടെ നിഗമനം. കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ഇതിന്റെ തുടർച്ചയായ സംഭവങ്ങൾ ഉണ്ടായേക്കാം എന്ന സാദ്ധ്യത എൻഐഎ തള്ളിക്കളയുന്നില്ല. മതത്തിനെ മറയാക്കാനുള്ള ശ്രമം ബോധപൂർവ്വമാണെന്ന് ഭീകരവാദ വിരുദ്ധ എജൻസി കരുതുന്നു.

തമിഴ്‌നാട് ക്യൂബ്രാഞ്ച് ആയച്ച റിപ്പോർട്ടും എൻഐഎ വിലയിരുത്തി. കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലയിൽ സംഭവം ആസൂത്രണം ചെയ്തത് എല്ലായിടവും തങ്ങളുടെ വരുതിയിലാണെന്ന് വരുത്തി തിർക്കാനാണെന്ന് വ്യക്തമാക്കുന്നതാണ് ക്യൂ ബ്രാഞ്ച് റിപ്പോർട്ട്. മാത്രമല്ല പുതിയ ശ്യംഖല ഇതിന്റെ ഭാഗമായി സ്യഷ്ടിയ്ക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

മൊബൈൽ ഫോൺ നിരീക്ഷണത്തെ അതിജീവിക്കാൻ ഉപഗ്രഹ ഫോൺ അടക്കമുള്ളവ ഇവര്‍ ഉപയോഗിച്ചിരുന്നു. ദേശ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളികൾ ഉയർത്തുന്നതാണ് സംഭവമെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് എൻഐഎയുടെ വിപുലമായ സംഘത്തിന്റെനേതൃത്വത്തിൽ അന്വേഷണം നടത്താനുള്ള തിരുമാനം.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തോട്‌ ലഭ്യമായ റിപ്പോട്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ്ര മോദിയും യോജിക്കുകയായിരുന്നു. ഡിഐജി അനൂപ് കുരുവിള ജോണിന്റെ മേൽനോട്ടത്തിലാകും അന്വേഷണം. വീഡിയോ കോൺഫറൻസിംഗിലൂടെ അനൂപ് കുരുവിള ജോണിനോട് എൻഐഎ ഡിജി വിഷയം ചർച്ച ചെയ്തതായും വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കി.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്