കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞേക്കും; നേതൃമാറ്റം ഉടനെന്ന് സൂചന

കേരളത്തിൽ കെപിസിസി നേതൃമാറ്റം ഉടനെന്ന് സൂചന. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നേതൃമാറ്റമെന്നാണ് സൂചന. കേരളത്തിലെ സംഘടനയിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചു. കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ കന​ഗോലു ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും. അതേസമയം അസമിലും മാറ്റമുണ്ടായേക്കും. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ ഗോഗോയ് എത്തിയേക്കും. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും.

ആറുമാസം മുൻപ എങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യത തേടും. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കെപിസിസി പ്രസിഡന്റുമാർ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.

Latest Stories

ദീപികയെ സ്വീകരിച്ചവര്‍ ഒപ്പം വേണ്ട! സന്ദീപ് റെഡ്ഡി ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുനും പുറത്ത്? പുതിയ പ്രോജക്ട് നിര്‍ത്തി

എന്റെ മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യും, സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്‍കാം: ജയറാം

290 ൽ അധികം പേർ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ; തകർന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി, എയർ ഇന്ത്യ സിഇഒ സംഭവ സ്ഥലത്ത്

പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്; വിമാനാപകടം നടന്നസ്ഥലം സന്ദര്‍ശിക്കും; പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും നരേന്ദ്രമോദി സന്ദര്‍ശിക്കും

കാന്താര-2 ചിത്രത്തിന്റെ സെറ്റിൽ തൃശ്ശൂർ സ്വദേശിയായ നടൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

242 പേരുടെ ജീവനെടുത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദ് വിമാന ദുരന്തം; എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു

IND VS ENG: ധോണിയേയും രോഹിതിനെയും പോലെ അവനും മികച്ച ക്യാപ്റ്റനാവും, ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം, തുറന്നുപറഞ്ഞ് മുൻ താരം

അഹമ്മദാബാദിലെ വിമാനദുരന്തം; മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം

ബിക്കിനി വേണ്ട, ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കണം; പുരുഷന്‍മാര്‍ നഗ്നമായ നെഞ്ച് കാട്ടി നടക്കരുത്; മതനിയങ്ങളുടെ ചുവട് പിടിച്ച് ഉത്തരവ് പുറത്തിറക്കി സിറിയ

പബ്ബിൽ പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചു, ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസ് വന്നിട്ടും നിർത്തിയില്ല; നടിക്കെതിരെ കേസ്