'സമരാഗ്‌നി' കെ സുധാകരനും വിഡി സതീശനും ഒരുമിച്ച് നയിക്കും; ജനുവരി 21ന് കാസര്‍കോട് നിന്ന് തുടക്കം, 140 മണ്ഡലങ്ങളിലും പര്യടനം നടത്തും

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി സംസ്ഥാനതല ജാഥ നയിക്കുന്നു. ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസർഗോഡ് ജില്ലയിൽ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയിൽ സമാപിക്കും.

140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങൾക്കായി ജനുവരി 3,4,5 തീയതികളിൽ ജില്ലാതല നേതൃയോഗങ്ങൾ സംഘടിപ്പിക്കും. ഇതിൽ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അതത് ജില്ലകളുടെ പുറത്തുള്ള 140 പേർക്ക് ചുമതല നൽകും. തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാൻ 20 വാർ റൂമുകൾ ലോക്സഭാ മണ്ഡലാടിസ്ഥാനത്തിൽ തുറക്കും. കെപിസിസിയിൽ സെൻട്രൽ വാർ റൂമും പ്രവർത്തിക്കും.

ജനുവരി 7ന് വണ്ടിപ്പെരിയാറിൽ ‘മകളെ മാപ്പ് എന്ന പേരിൽ 5000 വനിതകൾ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമായി. വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം.

Latest Stories

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം

കിഫ്ബിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്, അതിന് ജാമ്യം കിട്ടുമല്ലോ; അശ്വന്ത് കോക്കിനെതിരെ ഭീഷണിയുമായി സിയാദ് കോക്കർ

'മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം'; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍

ഈ സീസണിൽ എന്നെ ഞെട്ടിച്ച ടീം അവന്മാരാണ്, ഇത്രയും ദുരന്തമാകുമെന്ന് കരുതിയില്ല; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

ടി20 ലോകകപ്പ് 2024: ടീം തിരഞ്ഞെടുപ്പില്‍ അനിഷ്ടം, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു