ഡോക്ടര്‍മാരുടെ സമരം തുടരുന്നു; കര്‍ശന താക്കീതുമായി ആരോഗ്യമന്ത്രി

പണിമുടക്ക് നടത്തുന്ന ഡോക്ടമാര്‍ക്ക് കര്‍ശന താക്കീതുമായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ. സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പഠനം പൂര്‍ത്തിയാക്കുന്നതിലടക്കം അവർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ ജീവന്‍വച്ചാണ് പന്താടുന്നതെന്ന് ചുണ്ടിക്കാട്ടിയ അവര്‍, ജോലിക്ക് ഹാജരാകാത്തവരുടെ എണ്ണമെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ മെഡിക്കല്‍ കോളെജുകളിലെ ഡോകടര്‍മാരുടെ പണിമുടക്ക് തുടരുകയാണ്. ഒപിയും വാര്‍ഡുകളും ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ ആവാത്തതിനെ തുടര്‍ന്നാണ് സമരം തുടരുന്നതെന്ന് ഡോകര്‍മാര്‍ അറിയിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ സമരം ഒത്തുതീര്‍ന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത കെഎംജെഎസി പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥാനങ്ങളില്‍ നിന്നും നീക്കി. പുതിയ നേതൃത്വത്തിന്റെ കീഴില്‍ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സമരക്കാരുടെ പ്രധാന ആവശ്യമായ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ലെന്നും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോക്ടര്‍മാരുടെ സമരം തുടങ്ങിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കുക, സ്ഥിര നിയമനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി ബോണ്ട് വ്യവസ്ഥ ഒഴിവാക്കുക, ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Latest Stories

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി