ജോയിന്‍ ദി സ്റ്റോറി ജനുവരി ഒന്ന് മുതല്‍; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും നേതൃത്വം നല്‍കുന്ന പുതിയ മാധ്യമ സംരംഭത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും നേതൃത്വം നല്‍കുന്ന പുതിയ മാധ്യമ സംരംഭം ജോയിന്‍ ദ സ്റ്റോറി ജനുവരി ആദ്യവാരത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മീഡിയ ടെക്‌നോളജി മേഖലകളില്‍ സംരംഭകരായ അലന്‍ ജോണും കിരണ്‍ ജെയിംസുമാണ് ജോയിന്‍ ദ സ്റ്റോറി സ്ഥാപക ഡയറക്ടര്‍മാര്‍. ജോയിന്‍ ദി സ്റ്റോറിയുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ കൈമാറ്റവും കൊച്ചിയില്‍ നടന്നു.

മലയാളത്തിലെ ആദ്യ വാര്‍ത്ത ചാനലായ ഇന്ത്യാവിഷന്റെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററായ എം.പി. ബഷീര്‍, റിപ്പോര്‍ട്ടര്‍ ലൈവ്, ന്യൂസ് മലയാളം എന്നീ ചാനലുകളുടെ എഡിറ്റോറിയല്‍ മേധാവിയായിരുന്നു. മീഡിയവണ്‍ ചാനല്‍ മുന്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററാണ് രാജീവ് ശങ്കരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം മുന്‍ പ്രസ് കൗണ്‍സില്‍ മെമ്പര്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിച്ചു. വിശ്വാസ്യതക്ക് പരമപ്രാധാന്യം നല്‍കുന്നതും എ ഐ -ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ഗുണപരമായി പ്രയോജനപ്പെടുതുന്നതുമായിരിക്കും പുതിയ സംരംഭമെന്നു ജോയിന്‍ ദി സ്റ്റോറി പ്രൈവറ്റ് ലിമിറ്റഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓരോ ദിവസത്തെയും പ്രധാന വാര്‍ത്തകളെ വസ്തുതാപരമായി വിശകലനം ചെയ്യുന്ന ഡിബേറ്റുകള്‍, വാര്‍ത്താ എക്സ്പ്ലെയിനറുകള്‍, ആഴത്തില്‍ വാസ്തവം തേടുന്ന അഭിമുഖങ്ങള്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉള്‍കൊള്ളുന്ന വീഡിയോ കോളങ്ങള്‍ എന്നിവയാവും ‘ജോയിന്‍ ദ സ്റ്റോറി’യുടെ അടിസ്ഥാന ഉള്ളടക്കം. യൂട്യൂബ് ചാനലുകള്‍, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പോര്‍ട്ടലുകള്‍, നൂതനമായ സാങ്കേതികതയും ഉള്ളടക്കവും ഉറപ്പാക്കുന്ന ടെലിവിഷന്‍ ചാനല്‍ എന്നിവയാവും പ്രധാന പ്ലാറ്റ്ഫോമുകള്‍. റിപ്പോര്‍ട്ടര്‍മാര്‍, ക്രിയേറ്റര്‍മാര്‍, ജേണലിസത്തോട് താല്‍പ്പര്യമുള്ള പൊതുജനങ്ങള്‍ എന്നിവരുടെ ഒത്തുചേരലാവും ‘ജോയിന്‍ ദ സ്റ്റോറി’യില്‍ ഉണ്ടാവുക. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ വാണിജ്യപരമായി എങ്ങനെ ലാഭകരമാക്കാം ദീര്‍ഘകാല ലക്ഷ്യവും ഈ സംരംഭത്തിനുണ്ടെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുടക്കത്തില്‍ മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലുമുള്ള പ്ലാറ്റ്ഫോമുകള്‍ നിലവില്‍വരും. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വാര്‍ത്താ സ്റ്റോറികള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമസ്ഥാപനമാകുക എന്ന ലക്ഷ്യത്തിനാവും ‘ജോയിന്‍ ദ സ്റ്റോറി’ പ്രാധാന്യം നല്‍കുക.

‘കേവലം മറ്റൊരു ന്യൂസ്റൂം സൃഷ്ടിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. സാങ്കേതികവിദ്യ ഗുണപരമായി പ്രയോജനപ്പെടുത്തുന്നതും വാര്‍ത്തയിലെ സത്യനിഷ്ഠയെ ശക്തിപ്പെടുത്തുന്നതും, ഓരോ സ്റ്റോറിയും പൊതുജനഅവബോധത്തെ ഉയര്‍ത്തുന്നതുമായ ഒരു മാധ്യമ സ്ഥാപനം നിര്‍മ്മിക്കുകയാണ് ലക്ഷ്യം,’ ജോയിന്‍ ദ സ്റ്റോറി സ്ഥാപക ഡയറക്ടറായ അലന്‍ ജോണ്‍ പറഞ്ഞു.

‘കാര്യങ്ങള്‍ ആഴത്തില്‍ വിവരിച്ചുതരുന്നതിന് പകരം ആര്‍ത്തട്ടഹസിക്കുന്ന വാര്‍ത്താ ശൈലിയോട് ആഗോളതലത്തില്‍ ഒരു മടുപ്പ് ദൃശ്യമാണ്. ഈ ശൈലിയെ മാറ്റിമറിക്കാനാണ് ഞങ്ങളുടെ മാധ്യമ സംരംഭം ശ്രമിക്കുക,’ മറ്റൊരു സ്ഥാപക ഡയറക്ടറായ കിരണ്‍ ജയിംസ് പറഞ്ഞു.

For details
Kiran James +91 9995553300

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി