'അയ്യയ്യോ എന്താ ഇത്, മൊഴിയെടുക്കലൊന്നുമല്ല', പോറ്റിയുമായി സാമ്പത്തിക ഇടപാടൊന്നുമില്ലെന്ന് ജയറാം; ഇഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്‍ ജയറാം ഇ ഡിയ്ക്ക് മൊഴികൊടുത്തു. പോറ്റിയുമായി സാമ്പത്തിക ഇടപാടൊന്നുമില്ലെന്നും തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം ജയറാം പ്രതികരിച്ചു. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

അയ്യയ്യോ എന്താ ഇത്, മൊഴിയെടുക്കലൊന്നുമില്ല, എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. കൊള്ളരുതായ്മകള്‍ വെളിച്ചത്ത് കൊണ്ടുവരേണ്ടത് നമ്മുടെ കടമയല്ലേ. ഇനിയും ആളുകള്‍ പൂജയ്ക്ക് വിളിക്കും, ഒപ്പം നിന്ന് ഫോട്ടോ എടുക്കും, നല്ലത് ഏത് ചീത്തയേത് എന്ന് നമുക്ക് എങ്ങനെ അറയാന്‍ കഴിയും

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം പുറത്തിറങ്ങിയ ജയറാം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. കഠിനമായ ചോദ്യം ചെയ്യല്‍ ഒന്നുമില്ലായിരുന്നു. സൗഹാര്‍ദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥര്‍ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കനൊന്നും പറഞ്ഞിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു. മൂന്നര മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്.

‘ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം 100% വെളിച്ചത്തു കൊണ്ടുവരണം. അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തിൽ പെട്ട ആളാണ് ഞാനും,

കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണെന്നും അതിന് പോകാറുണ്ടെന്നും ജയറാം പറഞ്ഞു. അതേ രീതിയിൽ തന്നെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്ന പരിപാടിക്ക് പോയതെന്നും ജയറാം പറഞ്ഞു

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ