"ജനം ടി.വി പ്രതീക്ഷയുടെ കിരണം": അഞ്ചുവർഷം മുമ്പ് ജനം ടി.വിയെ പ്രശംസിച്ച് കെ. സുരേന്ദ്രൻ

ജനം ടി.വി, ബി.ജെ.പി ചാനലല്ലെന്ന് പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സ്വർണ കള്ളക്കടത്ത് കേസിൽ ജനം ടി.വി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് സുരേന്ദ്രൻ ഈ മറുപടി നൽകിയത് എന്നാൽ അഞ്ച് വർഷം മുമ്പ് ജനം ടി.വിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജനം ടി.വിക്ക് അഭിനന്ദനങ്ങൾ അറിയിച്ച കെ. സുരേന്ദ്രൻ ബി.ജെ.പിയും സംഘപരിവാറും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തികച്ചും പക്ഷപാതപരമായ മാധ്യമങ്ങളാണ് എന്നും ഏറെക്കാലമായി കാത്തിരുന്ന ജനം ടി.വിയുടെ സമാരംഭം പ്രതീക്ഷയുടെ കിരണം നൽകുന്നു എന്നുമാണ് അന്ന് ഇംഗ്ളീഷിൽ കുറിച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ്:

ജനം ടി.വിക്ക് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങളും ഊഷ്മളമായ സ്വാഗതവും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ദിവസങ്ങളിൽ ബിജെപിയും സംഘപരിവറും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തികച്ചും പക്ഷപാതപരമായ മാധ്യമങ്ങളാണ്. ഏറെക്കാലമായി കാത്തിരുന്ന ജനം ടിവിയുടെ സമാരംഭം ഒടുവിൽ ഇതാ എത്തിയിരിക്കുന്നു, ഇത് തീർച്ചയായും നമുക്ക് പ്രതീക്ഷയുടെ ഒരു കിരണം നൽകുന്നു.
വിശ്വസ്തതയോടെ നിങ്ങളുടെ,
കെ. സുരേന്ദ്രൻ

ബി.ജെ.പിക്ക് അങ്ങനെ ഒരു ചാനലില്ല. ഈ നാട്ടില്‍ ഉള്ള കുറേ പേർ നടത്തുന്ന ചാനൽ ആണിത്. ബി.ജെപിക്കാരായിട്ടുള്ള ആരും അതിലില്ലെന്നും ഇന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൈരളി ചാനലിൽ ജോലി ചെയ്യുന്നവരെല്ലാം സി.പി.ഐ.എം- കാരാണോ എന്നും സുരേന്ദ്രൻ ചോദിച്ചു. അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇങ്ങനെ ഒരു സംഭവം നടന്നത് അറിഞ്ഞിട്ടില്ലെന്നും ഇതിനെ ബിജെപിയുമായി കൂട്ടികുഴയ്ക്കരുതെന്നുമാണ് സുരേന്ദ്രൻ മറുപടി നൽകിയത്.

https://www.facebook.com/KSurendranOfficial/photos/a.587185508032756/813442268740411/

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ