വിജിലൻസ് കേസിൽ പ്രതിയായ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന്‍റെ സസ്പെൻഷൻ വൈകുന്നു. ഗുരുതര കണ്ടെത്തലുകളുള്ള ഡയറക്ടറുടെ റിപ്പോർട്ടിൽ ഇതുവരെ തുടർനടപടിയില്ല. എസ്പിക്കും, ഡിവൈഎസ്പിക്കും സംരക്ഷണം നല്‍കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.
വനിത എസ്ഐമാരോട് മോശമായ സന്ദേശം അയച്ച എസ്പി വിനോദ് കുമാറിനും സംരക്ഷണം ഒരുക്കുകയാണ്. പോഷ് ആക്ട് പ്രകാരമുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രതിയായ സ്ത്രീയെ ബലാത്സഗം ചെയ്ത ഡിവൈഎസ്പി ഉമേഷിനെതിരെയും കേസെടുത്തില്ല. സംഭവത്തില്‍ സ്ത്രീ മൊഴി നൽകിയിട്ടുണ്ട്. കേസെടുക്കണമെന്ന ഉത്തരമേഖല ഐജിയുടെ റിപ്പോർട്ടും കോള്‍ഡ് സ്റ്റോറേജിൽ നടപടിയു ഒതുക്കി എന്നാണ് റിപ്പോർട്ട്. എം.കെ. വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശിപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
ഇന്നലെയാണ് ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ എത്തിയത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി,അണ്ണന്‍ സിജിത്ത് എന്നിവരുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നും ജയില്‍ ആസ്ഥാനത്തെ ഡിഐജിയെ സ്ഥാനത്തു തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ രണ്ടു ദിവസം മുന്‍പ് വിജിലന്‍സ് അഡീഷണല്‍ ചീപ്പ് സെക്രട്ടറിക്കു കൈമാറിയിരുന്നു.