സഭാ തർക്കം: ഓർത്തഡോക്സ് സഭക്കെതിരെ യാക്കോബായ വിഭാഗം ഗവർണർക്ക് ഭീമഹർജി നൽകി

സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ യാക്കോബായ വിഭാഗം ഇന്ന് ഗവർണർക്ക് ഭീമ ഹർജി നൽകി. സഭാ മെത്രോപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ നേതൃത്തിലാണ് യാക്കോബായ വിഭാഗം ഗവർണറെ കണ്ടത്.

മാന്യമായ മൃതസംസ്‌കാരത്തിന് അനുവദിക്കണമെന്നും വിശ്വാസികളുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ദേശീയ മനുഷ്യവകാശ കമ്മീഷന്‍ നേരത്തെ കേരള ചീഫ്‌സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നുമാണ് സഭയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വിവിധ ഭദ്രാസനങ്ങളില്‍ നിന്നായി രണ്ട് ലക്ഷത്തോളം സഭാപ്രതിനിധികള്‍ ഒപ്പിട്ട ഭീമഹര്‍ജിയാണ് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന് സമര്‍പ്പിച്ചത്.

സഭാ തർക്കത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി യാക്കോബായ വിഭാഗം അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്‍റെ നിർ‍ദ്ദേശങ്ങൾ പോലും നടപ്പാക്കാൻ  ഓർത്തഡോക്സ് സഭ തടസം നിൽക്കുന്നുവെന്ന് ഗവ‍ർണർക്ക് നൽകിയ നിവേദനത്തിൽ യാക്കോബായ വിഭാഗം ആരോപിച്ചു.  മൃതദേഹം അന്തസായി സംസ്കരിക്കുന്നതിന് പോലും അനുവദിക്കുന്നില്ലെന്ന് സഭാ മെത്രോപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

Latest Stories

"ലീഗ് വാങ്ങിയ സ്ഥലത്തിന് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ല, വിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകൻ''; മുസ്ലീംലീഗിനെ വെട്ടിലാക്കി വീണ്ടും ജലീൽ

IND vs ENG: 192 റൺസിൽ 32 എക്‌സ്ട്രാസ്, “എല്ലാത്തിനും ഉത്തരവാദി ജുറേലോ?”; ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ മഞ്ജരേക്കർ

മാളികപ്പുറം ടീമിന്റെ ഹൊറർ ഫാമിലി ഡ്രാമ ചിത്രം, സുമതി വളവ് റിലീസ് അപ്ഡേറ്റ് പുറത്ത്

IND vs ENG: "അവനെ നാലാം ടെസ്റ്റിൽ കളിപ്പിച്ചില്ലെങ്കിൽ നമ്മൾ തോൽക്കും"; മുന്നറിയിപ്പ് നൽകി ഇന്ത്യൻ മുൻ പരിശീലകൻ

നിയോം എന്ന പേര് ലഭിച്ചത് ഇങ്ങനെ, രണ്ട് അർത്ഥമുണ്ട്, പുതിയ വ്ളോഗിൽ വിശദീകരിച്ച് ദിയ കൃഷ്ണ

'പുടിന്‍ എല്ലാവരോടും നന്നായി സംസാരിക്കും, എന്നിട്ട് വൈകിട്ട് എല്ലാവരേയും കുറ്റം പറയും'; പുടിന്‍ പ്രീണനം കഴിഞ്ഞു, യു ടേണടിച്ച് ട്രംപ്; ഇനി സപ്പോര്‍ട്ട് യുക്രെയ്‌ന്

IND VS ENG: ഷോയിബ് ബഷീറിന് പകരക്കാരൻ, എട്ട് വർഷത്തിന് ശേഷം ആ താരം ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ!

'അച്ഛനും ഭർത്താവും അറിയാതെ വാങ്ങിയ ആറ് ലക്ഷം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല'; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"