ആയുധം കൊണ്ടുള്ള ആക്രമണം നടന്നെന്ന് പറഞ്ഞിട്ടില്ല; സമരത്തിൽ എന്തുകൊണ്ട് കെഎസ്‌യു പെൺകുട്ടികളെ പങ്കെടുപ്പിച്ചില്ല?: വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ

കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ താൻ നടത്തിയ പ്രസ്താവനകളിൽ വിശദീകരണവുമായി സ്പീക്കർ എഎൻ ഷംസീർ. ആയുധം കൊണ്ടുള്ള ആക്രമണം നടന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ പറഞ്ഞു. മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

സഭാംഗം കൂടിയായ ഒരു വനിതാ മന്ത്രി അവശയായി പ്ലാറ്റ്‌ഫോമിൽ ഇരിക്കുമ്പോൾ അവരെ അവഗണിച്ച് വന്ദേ ഭാരതിൽ കയറി പോകാൻ തനിക്ക് കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക എന്നത് ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ മന്ത്രിക്ക് നേരെ നടന്ന സമരത്തിൽ എന്തുകൊണ്ടാണ് കെഎസ്‌യു പെൺകുട്ടികളെ പങ്കെടുപ്പിക്കാതിരുന്നത് എന്നും അവർക്ക് പെൺകുട്ടികളില്ലേ? എന്നും സ്പീക്കർ ചോദിച്ചു.

രണ്ട് മാസം മുൻപ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും മന്ത്രി ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ കണ്ണൂരിലെ കോൺഗ്രസ് ഓഫിസുകൾ വ്യാപകമായി ആക്രമിക്കപ്പെടുകയും പ്രതികളിൽ ഒരാളുടെ വീടിനു നേരെ ബോംബെറിയുകയുമുണ്ടായി.

Latest Stories

നിധിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ; നിർബന്ധിതമായി വാഹനങ്ങൾ തടയില്ല

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; എസ്എംഎസ് വഴി അറിയിക്കും

'ഉഷ്ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി', ഈ ചൂടിലും എസി ഉപയോഗിക്കാറില്ല; നിര്‍ദേശവുമായി ജ്യോതിരാദിത്യ സിന്ധ്യ

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു; ഇന്നലെ മാത്രം കടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമെന്ന് റിപ്പോർട്ട്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള തിരിച്ചുവരവ്; ഋതുരാജിന്റെ ടെസ്റ്റ് പ്രകടനത്തിൽ വൻ ആരാധകരോഷം

ഞങ്ങൾ തോൽക്കുമെന്ന് ഉറപ്പിച്ചു, പക്ഷെ തോൽക്കാൻ റിങ്കു തയ്യാറല്ലായിരുന്നു: അജിൻക്യ രഹാനെ

'നീയൊക്കെ കുറച്ച് ഉത്തരവാദിത്തം കാണിക്കണം, വിജയിക്കണമെന്നുള്ള ചിന്തയാണ് ആദ്യം വേണ്ടത്'; ലക്‌നൗ താരങ്ങളോട് കയർത്ത് ഋഷഭ് പന്ത്