എ.കെ.ജി സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത്; പിണറായിയോ സി.പി.ഐ.എമ്മോ ജാഥയുടെ അജണ്ടയല്ലെന്ന് വി.ഡി സതീശന്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കടന്നാക്രമിക്കുന്ന തരത്തിലാണ് സിപിഐഎമ്മിന്റെ പ്രവൃത്തികളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മോദിയേയും ഫാസിസത്തേയും വര്‍ഗീയതയേയും വിമര്‍ശിക്കുമ്പോള്‍ സിപിഐഎം നേതാക്കള്‍ എന്തിനാണ് അസ്വസ്ഥരാവുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു.

പിണറായി വിജയനോ സിപിഐഎമ്മോ ഈ ജാഥയുടെ അജണ്ടയിലില്ല. സിപിഐഎം നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഥയെ അഭിവാദ്യം ചെയ്യുന്നതാണോ ഇവരെ അസ്വസ്ഥരാക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

എകെജി സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. ഇടതുമുന്നണി ഭരിക്കുന്ന കേരളത്തില്‍ 18 ദിവസം ഭാരത് ജോഡോ യാത്ര നടത്തുന്ന കോണ്‍ഗ്രസ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നതെന്ന സിപിഐഎം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെയ്‌നറില്‍ താമസിക്കുന്നതില്‍ സിപിഐഎമ്മിന് എന്താണ് പ്രശ്‌നമെന്നും വി ഡി സതീശന്‍ ചോദിച്ചു.

ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കില്ലെന്നാണ് സിപിഐഎം സെക്രട്ടറി ആദ്യം പറഞ്ഞത്. ഇപ്പോള്‍ മാറ്റിപ്പറയുകയാണ്. സിപിഐഎമ്മിന് എതിരെയല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഭാരതത്തെ ഒന്നിപ്പിക്കുകയെന്ന ആശയം മുന്‍നിര്‍ത്തിയാണ് യാത്രയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ട്രംപ് VS മസ്‌ക്: സ്‌പേസ് എക്‌സുമായുള്ള ഹൈപ്പര്‍ സോണിക് റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ് വ്യോമസേന; പഴയ 'മുട്ട ശപഥം' തന്നെ ഇക്കുറിയും പ്രശ്‌നം

അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ; കീഴ് കോടതി വിധി ശരിവെച്ച് അപ്പീൽ കോടതി

1600 കോടി ബജറ്റിൽ രാമായണ, ബ്രഹ്മാണ്ഡ ചിത്രത്തിനായി രൺബീറും യഷും വാങ്ങുന്ന പ്രതിഫലം പുറത്ത്, സായി പല്ലവിക്കും റെക്കോഡ് തുക

ഗുജറാത്തിൽ പാലം തകർന്നു, വാഹനങ്ങൾ നദിയിലേക്ക് വീണു; ഒമ്പത് മരണം - വീഡിയോ

കേരളത്തില്‍ മികച്ച ചികിത്സാസൗകര്യം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഇവിടെ ചികിത്സ തേടുമായിരുന്നില്ലേ; മന്ത്രി സജി ചെറിയാന്‍ പറഞ്ഞതാണ് സത്യമെന്ന് കെപിസിസി പ്രസിഡന്റ്

രാജസ്ഥാനില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പെടെ രണ്ട് മരണം

'എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം, അതിനപ്പുറത്തേക്ക് മറ്റ് നിക്ഷിപ്ത താല്‍പര്യമില്ല'; കീം പരീക്ഷ ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ ആർ ബിന്ദു

ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമോ? യുഡിഎഫിൽ തന്നെ കൂടുതൽ പേർ പിന്തുണക്കുന്നവെന്ന സർവേ പങ്കുവച്ച് ശശി തരൂർ

'വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം, ആയമ്മ 2023 ൽ തന്നെ കേരളത്തിൽ എത്തിയിട്ടുണ്ട്'; സന്ദീപ് വാര്യർ

'കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം, ആഭാസ സമരത്തിന് പൊലീസും സർക്കാരും കൂട്ട് നിന്നു'; വി ഡി സതീശൻ