പുതുപ്പള്ളി വിജയം രാഷ്ട്രീയ ബഹുമതിയായി ചിത്രീകരിക്കുന്നത് അല്‍പത്തം; മരണാനന്തര ബഹുമതിയ്ക്കായി കാത്തിരിക്കേണ്ട ദുര്യോഗമാണ് കോണ്‍ഗ്രസിനെന്ന് എ എ റഹീം

മരണാനന്തര ബഹുമതിയ്ക്കായി കാത്തിരിക്കേണ്ട ദുര്യോഗമാണ് കോണ്‍ഗ്രസിനെന്ന് ഡിവൈഎഫ്‌ഐയുടെ ദേശീയ അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ എ എ റഹീം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു റഹീം. കേരളത്തില്‍ കോണ്‍ഗ്രസിന് സമീപകാലത്ത് ആഘോഷിക്കാന്‍ പറ്റിയ രണ്ട് വിജയങ്ങളും മരണാനന്തരമായിരുന്നുവെന്ന് റഹീം ആരോപിച്ചു.

മരണാനന്തരമായി കിട്ടിയ ബഹുമതിയെ രാഷ്ട്രീയ ബഹുമതിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അല്‍പത്തമാണന്നും ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ദിവസങ്ങള്‍ക്കപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ചത് എങ്ങനെയാണ് അത്ഭുതമാകുന്നതെന്ന് ചോദിച്ച റഹീം സഹതാപ തരംഗം അത്രമേല്‍ ശക്തമായിരുന്നുവെന്നും തിരഞ്ഞെടുപ്പിനെ തങ്ങള്‍ക്ക് കടുത്ത മത്സരത്തിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നും പറഞ്ഞു.

കോണ്‍ഗ്രസിന് അനായാസം ജയിക്കാനായില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുതുപ്പള്ളിയില്‍ ക്യാമ്പ് ചെയ്യേണ്ടി വന്നുവെന്നും എംപി കൂട്ടിച്ചേര്‍ത്തു. സഹതാപ തരംഗം മാത്രമാണോ വിജയത്തിന്റെ അടിസ്ഥാനമെന്ന ചോദ്യത്തിന് അപ്പയുടെ പതിമൂന്നാമത് വിജയമാണിതെന്ന് പറഞ്ഞത് താനല്ലെന്നും തിരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മനനാണെന്നും റഹീം പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി