വാറ്റ് നികുതി; നിയമാനുസൃതമുള്ള പരിശോധനകളും നടപടികളും തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്

വാറ്റ് നികുതി കുടിശിക പിരിയ്ക്കലിന് നോട്ടിസ് അയക്കുന്നത് വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചെങ്കിലും നിയമാനുസൃതമുളള പരിശോധനകളും നടപടികളും തുടരണമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. സംസ്ഥാനത്തെ നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍വെച്ചാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. ജി.എസ്.ടി വരുമാനത്തില്‍ 30ശതമാനം വളര്‍ച്ച നേടണമെന്ന് ബജറ്റ് നിര്‍ദ്ദേശം ഈ വര്‍ഷം നടപ്പിലായില്ലെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം സാധ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നികുതി വെട്ടിപ്പ് സംബന്ധിച്ച പരിശോധനകള്‍ക്കായി ഡാറ്റാ അനലിസ്റ്റുകളെ നിയമിക്കും.ഇത്തരം പരിശോധനയില്‍ വെട്ടിപ്പ് നടക്കുന്ന മേഖലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം ഉയരുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.വരുമാനമേഖലകളെ ബാധിച്ചിരിക്കുന്ന മാന്ദ്യമാണ് നികുതി വരുമാനം ലക്ഷ്യം കാണാത്തതിന്റെ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.സിമന്റ്, സാനിട്ടറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ കെട്ടിടനിര്‍മ്മാണ മേഖലയില്‍ നിന്നുളള നികുതി വരുമാനത്തില്‍ നെഗറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നത്.

നികുതി സമ്പ്രദായം ജി.എസ്.ടിയിലേക്ക് മാറിയെങ്കിലും വാറ്റ് നികുതിക്കാലത്തെ കുടിശിക പിരിച്ചെടുക്കാനാണ് നികുതി വകുപ്പ് നോട്ടിസ് അയച്ചത്.നികുതി കണക്കാക്കിയത് എങ്ങനെയാണെന്നോ, നികുതി വെട്ടിപ്പിന്റെ തെളിവോ ചൂണ്ടിക്കാട്ടാതെയുളള കംപ്യൂട്ടര്‍ ജനറേറ്റഡ് നോട്ടിസിന് എതിരെ വ്യാപാരികള്‍ രംഗത്ത് വന്നിരുന്നു.പത്തനംതിട്ട ജില്ലയില്‍ വ്യാപാരിയുടെ ആത്മഹത്യ കൂടി സംഭവിച്ചതോടെ നോട്ടിസ് അയക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ ധനവകുപ്പ് നിര്‍ബന്ധിതരായി.നോട്ടിസുകള്‍ മരവിപ്പിച്ചെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ നികുതി സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിനെ മാറ്റി പ്രായശ്ചിത്വം ചെയ്തത്.എന്നാല്‍ പ്രതീക്ഷിത നികുതി വരുമാനം കുറഞ്ഞത് സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടാക്‌സേഷന്‍ സ്റ്റഡീസില്‍ വെച്ച് നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.വാറ്റ് കുടിശിക പിരിച്ചെടുക്കുന്നതിനുളള നടപടികള്‍ വ്യക്തമാക്കലായിരുന്നു യോഗത്തിലെ പ്രധാനഅജണ്ട.വ്യക്തമായ കാരണം പറയാതെ കംപ്യൂട്ടര്‍ വഴി നോട്ടിസ് അയക്കുന്ന രീതിയ്ക്ക് പകരം പരമ്പരാഗത രീതിയിലൂടെ കിട്ടേണ്ട നികുതി കണ്ടെത്തണം.ഇതിന് ശേഷം ലഭിക്കേണ്ട നികുതി കുടിശിക എത്രയാണെന്ന് കൃത്യമായി പറഞ്ഞുകൊണ്ടുളള നോട്ടീസ് ആയിരിക്കണം അയക്കേണ്ടത്.ഇങ്ങനെ നിയമാനുസൃതം അയക്കുന്ന നോട്ടീസുകള്‍ നിരാകരിക്കാനോ അതിനെതിരെ പ്രതിഷേധിക്കാനോ വ്യാപാരികള്‍ക്കാവില്ലന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ജി.എസ്.ടിയില്‍ നിന്നുളള വരുമാനം വര്‍ദ്ധിപ്പിക്കാനുളള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയായിരുന്നു യോഗത്തിന്റെ രണ്ടാമത്തെ അജണ്ട.ജി.എസ്.ടി വരുമാനം 30ശതമാനം വളരുമെന്നാണ് 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യം വെച്ചത്.എന്നാല്‍എന്നാല്‍ ഇതുവരെയുളള കണക്ക് പ്രകാരം വരുമാനവളര്‍ച്ച 6ശതമാനമാത്രമാണ്.കേന്ദ്രത്തില്‍ നിന്നുളള നഷ്ടപരിഹാരത്തുക കൂടി ചേരുമ്പോള്‍ വരുമാന വളര്‍ച്ച 14ശതമാനത്തിലെത്തും.30ശതമാനമെന്ന വളര്‍ച്ചാ ലക്ഷ്യം ഈ വര്‍ഷം അസാധ്യമാണെന്ന് ധനവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്.എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷമെങ്കിലും 20ശതമാനത്തിന് അപ്പുറത്തേക്ക് എത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യം.ജി.എസ്്.ടി പ്രകാരം ഇന്‍പുട്ട് ടാക്‌സ് രജിസ്റ്റര്‍, ഇ വേ ബില്‍ തുടങ്ങിയവ സൂക്ഷ്മമായി പരിശോധിച്ചാല്‍

നികുതി വെട്ടിപ്പ് കണ്ടെത്താം.ഇതിനായി ഡാറ്റാ അനലിസ്റ്റുകളുടെ സേവനം ലഭ്യമാക്കും.ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനവുമായി ഇതിനായി ധാരണാപത്രം ഒപ്പുവെച്ച് കഴിഞ്ഞു.സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ 80ശതമാനവും ലഭിക്കുന്നത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ്.ഈ ജില്ലകളില്‍ നിന്നുളള നികുതിദാതാക്കളുടെ ഇടപാടുകളായിരിക്കും ് ഡാറ്റാ അനലറ്റിസ്റ്റുകളുടെ പരിശോധിക്കുക.പരിശോധനയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നികുതി വെട്ടിപ്പ് തടയാനാകുമെന്നാണ് പ്രതീക്ഷ.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക