'സ്കൂളിലെ നിയമം പാലിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥർ എന്ന് ഹൈക്കോടതി, വിദ്യാർഥിനിക്ക് ഹിജാബ് ധരിച്ച് തുടർപഠനം നടത്താൻ അനുമതി നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി'; ശിവൻകുട്ടിയുടെ നിലപാട് ഹൈകോടതിയോടുള്ള വെല്ലുവിളിയോ?

മന്ത്രിയാണോ ഹൈക്കോടതി ആണോ വലുത്? ‘സ്കൂളിലെ നിയമം പാലിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥർ ആണ്’– എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതിയുടെ നിലപാടാണിത്. എന്നാൽ വിഷയത്തിൽ മുൻപ് ഇതേ നിലപാട് ഉണ്ടായ മന്ത്രി മലക്കം മറിഞ്ഞ് പെട്ടെന്നാണ് നിലപാട് മാറ്റിയത്. ‘വിദ്യാർഥിനിക്ക് ഹിജാബ് ധരിച്ച് തുടർപഠനം നടത്താൻ അനുമതി നൽകണം’ എന്നാണ് ഇന്നലെ വിദ്യാഭാസമന്ത്രി പറഞ്ഞത്.

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിക്കാത്തതിനാലാണ് വിദ്യാർത്ഥിയെ പുറത്ത് നിർത്തിയത് എന്ന് സംബന്ധിച്ച് സ്കൂൾ മാനേജ്‌മന്റ് അടക്കം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ‘സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്‌മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇതുസംബന്ധിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടും വ്യക്തമായിരുന്നു. സ്കൂൾ നിയമനാണ് എല്ലാവര്ക്കും ഒരുപോലെ ആണെന്നായിരുന്നു മന്ത്രിയുടെ ആദ്യനിലപാട്. എന്നാൽ പിന്നീട് അത് മാറി. ഹൈക്കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ നിലപാട് മാറ്റം. വിഷയത്തിൽ സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ 2018ൽ ഹൈക്കോടതി ജസ്റ്റിസ് മുസ്താഖ് പുറപ്പെടുവിച്ച വിധി നോക്കിയാൽ ‘It is for the institution to decide whether the petitioners can be permitted to attend the classes with the headscarf and full sleeve shirt. It is purely within the domain of the institution to decide on the same’– എന്നതാണ്. ഹിജാബ് വിവാദം ഉണ്ടായതിന് പിന്നാലെ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായി. സ്കൂളിലെ നിയമം പാലിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണെന്നാണ് ഹൈക്കോടതി അറിയിച്ചത്.

വിഷയം ഒത്തുതീർപ്പ് ആയതിന് പിന്നാലെയാണ് മന്ത്രി നിലപാട് മാറ്റി രംഗത്തെത്തുന്നത്. വിഷയത്തിൽ ഹൈക്കോടതിയുടെ പ്രസ്താവന പോലും പരിഗണിക്കാതെയുള്ള മന്ത്രിയുടെ നിലപാട് മാറ്റത്തിനെതിരെ വലിയ രീതിയിലിലുള്ള വിമർശനമാണ് ഉയരുന്നത്. ഇരു കൂട്ടരും രമ്യമായി പരിഹരിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വർഗീയശക്തികൾക്ക് വിളയാടാൻ പാകത്തിന് ഇട്ടു കൊടുത്ത വിവേക ശൂന്യതയാണ് മന്ത്രിക്കെന്ന് കത്തോലിക്കാ സഭ ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട കോടതി വെല്ലുവിളിക്കുകയാണോ എന്നും ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ മന്ത്രിക്ക് അവകാശമില്ലെന്നും സഭ കുറ്റപ്പെടുത്തി.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'