'പ്രതിപക്ഷ നേതാവിനെതിരായ അധിക്ഷേപം സിപിഎം തന്ത്രം, പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രതിരോധിക്കണം'; റോജി എം ജോൺ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ സൈബർ അധിക്ഷേപം സിപിഎം തന്ത്രമെന്ന് റോജി എം ജോൺ എംഎൽഎ. പെയ്ഡ് ഏജന്‍റുമാരെ വച്ചാണ് സിപിഎം നീക്കമെന്ന് വിമർശിച്ച റോജി എം ജോൺ പാർട്ടിയും മുന്നണിയും ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു റോജി എം ജോണിന്റെ പ്രതികരണം.

സിപിഎമ്മിന്റെ അടുത്ത ഇലക്ഷൻ അജണ്ടകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വച്ചു കൊണ്ടുള്ള നീക്കങ്ങൾ എന്ന് റോജി എം ജോൺ ഫേസ്ബുക്കിൽ കുറിച്ചു. എം വി നികേഷ് കുമാറിനെ പോലെയുള്ള പൈഡ് ഏജന്റുമാരെ ഇതിനായി ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുണ്ട്. ഇവരുടെ നിയന്ത്രണത്തിൽ ഉള്ള ഗ്രൂപ്പുകളും ഐഡി കളും ആണ് ഭാവനയിൽ നിർമ്മിച്ച കഥകൾ കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നതെന്നും റോജി എം ജോൺ കുറ്റപ്പെടുത്തി.

നികേഷ് കുമാറിന്റെയും അവരുടെ ഫീഡ് ലഭിക്കുന്നവരുടെയും വാക്കുകൾ കേട്ട് നിലപാടുകൾ തിരുത്തുന്ന ആളല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നും റോജി എം ജോൺ പറഞ്ഞു. അദ്ദേഹം എടുക്കുന്ന നിലപാടുകൾ വ്യക്തമാണ് കൃത്യമാണ്. ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഉൾപ്പടെ കേരളത്തിൽ യു.ഡി.എഫ് ന്റെ അതുജ്ജ്യല മുന്നേറ്റം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള UDF നേതാക്കളെ തിരഞ്ഞു പിടിച്ച് സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കുന്ന സിപിഎം തന്ത്രമെന്ന് രാഷ്ട്രീയം അറിയാവുന്നവർക്ക് മനസ്സിലാകുമെന്നും റോജി എം ജോൺ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റ്

സിപിഎമ്മിന്റെ അടുത്ത ഇലക്ഷൻ അജണ്ടകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വച്ചു കൊണ്ടുള്ള നീക്കങ്ങൾ. എം വി നികേഷ് കുമാറിനെ പോലെയുള്ള പൈഡ് ഏജന്റുമാരെ ഇതിനായി ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുണ്ട്.
ഇവരുടെ നിയന്ത്രണത്തിൽ ഉള്ള ഗ്രൂപ്പുകളും ഐഡി കളും ആണ് ഭാവനയിൽ നിർമ്മിച്ച കഥകൾ കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നത്.
നികേഷ് കുമാറിന്റെയും അവരുടെ ഫീഡ് ലഭിക്കുന്നവരുടെയും വാക്കുകൾ കേട്ട് നിലപാടുകൾ തിരുത്തുന്ന ആളല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം എടുക്കുന്ന നിലപാടുകൾ വ്യക്തമാണ് കൃത്യമാണ്.
ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഉൾപ്പടെ കേരളത്തിൽ യു.ഡി.എഫ് ന്റെ അതുജ്ജ്യല മുന്നേറ്റം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള UDF നേതാക്കളെ തിരഞ്ഞു പിടിച്ച് സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കുന്ന സിപിഎം തന്ത്രമെന്ന് രാഷ്ട്രീയം അറിയാവുന്നവർക്ക് മനസ്സിലാകും. അതുകൊണ്ട് 2026 ലെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് മുന്നേറുന്ന പാർട്ടിയെയും മുന്നണിയേയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും