സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർധനവ്; ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർധനവ്. പദ്ധതി ആരംഭിച്ച ഫെബ്രുവരിയില്‍ 10.05 ലക്ഷം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത് 18.18 ലക്ഷമായി ഉയര്‍ന്നു. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും.

35 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പെന്‍ഷന് അപേക്ഷിക്കാം. അതിനാല്‍ തന്നെ ഗുണഭോക്താക്കള്‍ ഇനിയും കൂടും. മലപ്പുറം ജില്ലയിലാണ് അപേക്ഷകര്‍ കൂടുതല്‍. 2.55 ലക്ഷമാണ് അപേക്ഷകരുടെ എണ്ണം. ഇവരില്‍ 2.4 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കിട്ടിത്തുടങ്ങി.

1.91 അപേക്ഷകരോടെ തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1.69 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടിയത്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 51,479 പേരാണ് അപേക്ഷകര്‍. ഇതില്‍ 44,851 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു.

ബാക്കി അപേക്ഷകള്‍ പരിശോധനയിലാണ്. 35നും 60നും ഇടയിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ അംഗങ്ങളായ സ്ത്രീകള്‍ക്കാണ് പെന്‍ഷന് അര്‍ഹത. അതേസമയം, സംസ്ഥാനത്തു നിന്ന് താമസം മാറുകയോ ജോലി ലഭിക്കുകയോ ചെയ്താലോ റേഷന്‍കാര്‍ഡ് മാറിയാലോ പെന്‍ഷന്‍ ലഭിക്കില്ല. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയാല്‍ 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കും.

Latest Stories

ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക്; സേഫ്റ്റിയിലും പുത്തൻ 'ഡസ്റ്റർ' കേമൻ തന്നെ!

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; നെന്മാറയില്‍ സ്‌ട്രോങ് റൂം തുറക്കുന്നത് മാറ്റി

മോദിയുടെ ചട്ടലംഘനത്തില്‍ മിണ്ടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; പരാതിയില്‍ മൗനം പാലിച്ച് ഗ്യാനേഷ് കുമാറും കൂട്ടരും; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസും സിപിഐയും

ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം; പിതാവിൽ നിന്ന് സംരക്ഷണം തേടി മകൾ ഹൈക്കോടതിൽ

കണക്കുകള്‍ പുറത്തുവിടാത്തതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസം കഴിഞ്ഞിട്ടും കേരളത്തിലെ അന്തിമ പോളിങ് ശതമാനം നല്‍കാതെ തിരഞ്ഞെടുപ്പു കമ്മിഷന്‍

ഇന്നും മാറ്റമില്ലാതെ സ്വർണ വില; ഇന്നത്തെ നിരക്കറിയാം

കരാറിലെത്തിയില്ലെങ്കില്‍ ഇറാനുമേല്‍ ബോംബുകള്‍ വര്‍ഷിക്കും; ഭീഷണിയുമായി ട്രംപ്; ഭീഷണികള്‍ക്ക് കീഴില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പുതിയ 'യുദ്ധ തന്ത്രങ്ങള്‍' പുറത്തെടുക്കാന്‍ ഇറാന്‍ മടിക്കില്ലെന്ന് മറുപടി

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും; പ്രതിനിധികളെ അയക്കാതെ ഇറാന്‍

എനിക്ക് വെറൈറ്റി ഷോട്ടുകൾ കളിക്കാനറിയാം, പക്ഷെ ടീം വിജയിക്കാൻ വേണ്ടി ഇന്ന് അത് വേണ്ടെന്നു വെച്ചു: തിലക് വർമ്മ

ബാറ്റിംഗിൽ തിലക് കാണിക്കുന്നത് കണ്ടു ദേഷ്യം വന്നു, അതുകൊണ്ടാണ് ഞാൻ അലറിയത്: ഹാർദിക് പാണ്ഡ്യ