വടകര നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്. ആർ.എം.പി നേതാവ് കെ.കെ രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണെന്ന് എം.എം ഹസന് അറിയിച്ചു.
ധര്‍മ്മടത്തും കോണ്‍ഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കും. ഇവിടങ്ങളില്‍ ശക്തനായ സ്ഥാനാർത്ഥി വരും. ഇതോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആയി. മാണി സി.കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍സികെയെ യുഡിഎഫ് ഘടകകക്ഷിയാക്കുമെന്നും എം.എം ഹസന് പറഞ്ഞു.
തമ്പാന് തോമസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പതിനഞ്ചോളം ചെറുപാര്‍ട്ടികളുമായി സഹകരിക്കും. പ്രകടനപത്രിക ശനിയാഴ്ച പുറത്തിറക്കുമെന്നും എം.എം ഹസന് വ്യക്തമാക്കി.