മുഹമ്മയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; പക്ഷിപ്പനിയുടെ ഭീകരതയൊഴിയാതെ ആലപ്പുഴ

ആലപ്പുഴ മുഹമ്മയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. മുഹമ്മ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കായിപ്പുറത്താണ് കഴിഞ്ഞ ദിവസം കാക്കകള്‍ കൂട്ടത്തോടെ ചത്തനിലയില്‍ കാണപ്പെട്ടത്. പ്രദേശത്ത് പക്ഷിപ്പനി ഭീതി തുടരുന്ന സാഹചര്യത്തില്‍ സംഭവം നാട്ടുകാരില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ജില്ലാ വെറ്റിനറി ഓഫീസറുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാക്കകളുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചു. ആലപ്പുഴ ജില്ലയിലെ വിവിധയിടങ്ങളില്‍ പക്ഷിപ്പനി വ്യാപിച്ചിട്ടും മൃഗസംരക്ഷണ വകുപ്പിന് ഉറവിടം കണ്ടെത്താനായിട്ടില്ല. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച 26 സാമ്പിളുകളും നെഗറ്റീവായിരുന്നു.

നിലവില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ചത്ത നീര്‍പക്ഷികളികളെയും മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പക്ഷിപ്പനിയെ കുറിച്ച് അവലോകനത്തിനെകത്തിയ കേന്ദ്രസംഘവും മടങ്ങി. പക്ഷികളുടെ ജഡം ഒരു ദിവസത്തിനുള്ളില്‍ ഭോപ്പാലിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചാല്‍ മാത്രമേ വൈറസ് ബാധ സ്ഥിരീകരിക്കാനാകൂ.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു