ഇ.പിയുടെ പ്രസ്താവന അനവസരത്തില്‍, ജാഗ്രത വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ദ്ദേശം

മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവന അനവസരത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ഇപിയുടെ പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. പ്രസ്താവനകലില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം നിര്‍ദ്ദേശം നല്‍കി.

എല്‍ഡിഎഫ് വിപുലീകരണം ലക്ഷ്യമില്ല. ലീഗിനെ കൊണ്ടുവന്ന് മുന്നണി വിപുലീകരിക്കേണ്ട ആവശ്യം ഇപ്പോഴില്ലന്നാണ് സിപിഎം നിലപാട്. മറ്റ് പാര്‍ട്ടികളില്‍ ഉള്ള നേതാക്കളേയും അണികളേയും മുന്നണിയിലെത്തിച്ച് അടിത്തറ വിപുലീകരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

അതേസമയം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇപി ജയരാജന്‍ ഇന്നും രംഗത്ത് വന്നിരുന്നു. ലീഗില്ലാതെയാണ് എല്‍ഡിഎഫ് ഭരണത്തില്‍ എത്തിയതും, തുടര്‍ഭരണം നേടിയതും. മുന്നണി നയത്തില്‍ ആകൃഷ്ടരായി നിരവധി പേര്‍ വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ വ്യക്തികളും, ഗ്രൂപ്പുകളും ഉണ്ടെന്നും, എല്‍ഡിഎഫ് വിപുലീകരിക്കപ്പെടുമെന്നുമാണ് ജയരാജന്‍ പറഞ്ഞത്.

വര്‍ഗീയ ഭീകരതയ്ക്കും ബിജെപിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാല ഐക്യം രൂപപ്പെടുകയാണെന്നും, ആ ഐക്യത്തിന് കേരളം മാതൃകയാണെന്നും ജയരാജന്‍ പറഞ്ഞു.=

Latest Stories

ശുഭാംശു ശുക്ലയടക്കം 11 പേരുമായി ബഹിരാകാശനിലയം കേരളത്തിന് മുകളിലൂടെ; കാണാനുള്ള സുവർണാവസരം ഇന്ന്, ഈ സമയത്ത്

'മന്ത്രി നേരത്തേ വരാത്തതിൽ പരിഭവമില്ല, സർക്കാരിൽ പൂർണ വിശ്വാസം'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ

സംസ്ഥാനത്തെ അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്; കണക്കെടുപ്പ് ഉടൻ

വെള്ളാനകളുടെ നാടിന്റെ ഹിന്ദി കണ്ട് കരച്ചിൽ വന്നു; കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഋഷിരാജ് സിങ്

നിറഞ്ഞ് കവിഞ്ഞ് ലുലു മാളുകള്‍; 50 ശതമാനം വിലക്കുറവില്‍ വാങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നാളെ പുലര്‍ച്ചെ രണ്ടിന് ഓഫര്‍ വില്‍പ്പന അവസാനിക്കും; അര്‍ദ്ധരാത്രി ഷോപ്പിങ്ങ് സൗകര്യം ഒരുക്കി

സംസ്ഥാനത്തെ നിപ മരണം; കേന്ദ്ര സംഘം കേരളത്തിലെത്തും, സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

ആറ് പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ബ്രസീലിൽ; മോദി എത്തിയത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ, പഹൽഗാം ഭീകരാക്രമണവും പരാമർശിക്കണമെന്ന് ഇന്ത്യ

IND VS ENG: ഇനി നീയൊക്കെ ബുംറയെ മാത്രം ഭയന്നാൽ പോരാ, ഞങ്ങളെയും ഭയക്കണം; ഇംഗ്ലണ്ട് ഓപ്പണർമാരെ തകർത്ത് സിറാജും ആകാശ് ദീപും

'ശാരീരിക ശിക്ഷ നൽകാൻ അധ്യാപകർക്ക് അവകാശമില്ല'; 'അടികിട്ടാത്ത കുട്ടി നന്നാകില്ല' എന്നതിനോട് യോജിക്കാനാകില്ലെന്ന് ഹൈക്കോടതി

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ശുഭ്മാൻ ഗിൽ; മറികടന്നത് ആ ഇന്ത്യൻ ഇതിഹാസത്തിന്റെ റെക്കോഡ്