ഇ ബുള്‍ജെറ്റിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; വ്‌ളോഗര്‍ സഹോദരന്മാര്‍ ആശുപത്രിയില്‍

വിവാദ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇ ബുള്‍ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും സഞ്ചരിച്ച വാഹനം എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചെറുപ്പുളശ്ശേരി ആലിക്കുളത്തിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തില്‍ പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വ്‌ളോഗര്‍ സഹോദരന്മാര്‍ ചെറുപ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട്ടേയ്ക്ക് പോകുകയായിരുന്നു. അപകടത്തില്‍ വ്‌ളോഗര്‍ സഹോദരന്മാരെ കൂടാതെ എതിര്‍ ദിശയില്‍ വന്ന കാറിലെ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.

നേരത്തെ വാഹനം രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ വ്‌ളോഗര്‍ സഹോദരന്‍മാരായ എബിന്‍ വര്‍ഗീസിനും ലിബിന്‍ വര്‍ഗീസിനുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെട്ട എബിനും ലിബിനും തുടര്‍ന്ന് ആര്‍ടി ഓഫീസില്‍ കയറി സംഘര്‍ഷമുണ്ടാക്കുകയും തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ