ആലുവയില്‍ വന്‍ ലഹരിവേട്ട, രണ്ട് കിലോയില്‍ അധികം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

എറണാകുളം ആലുവയില്‍ വന്‍ ലഹരിവേട്ട. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് പേരാണ് എക്‌സൈസ് ഇന്റെലിജന്‍സിന്റെ പിടിയിലായത്. പുതുവത്സര ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്.

ഇരുവരും മംഗള എക്‌സ്പ്രസില്‍ വന്നിറങ്ങിയതാണ്. ഡല്‍ഹിയില്‍ നിന്നാണ് എംഡിഎംഎ കടത്തിക്കൊണ്ട് വന്നത്. ഫ്രൂട്ട് ജ്യൂസ് പാക്കിന്റേയും, പാനിപൂരിയുടേയും ഉള്ളില്‍ ഒളിപ്പിച്ച് നിലയിലാണ് ലഹരി കണ്ടെടുത്തത്. പുതുവത്സര ആഘോഷത്തിനായി വില്‍പന നടത്താനാണ് ഇത് എത്തിച്ചതെന്ന് യുവാക്കള്‍ വെളിപ്പെടുത്തിയട്ടുണ്ട്. തൃശ്ശൂര്‍ ഇന്റെലിജന്‍സ് ഇന്‍സ്‌പെക്ടറായ മനോജ് കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

ആഘോഷങ്ങലുടെ ഭാഗമായി വന്‍തോതില്‍ സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് നടക്കുന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് പരിശോധന വ്യാപകമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കൊല്ലം പത്തനാപുരത്ത് രണ്ട് കോടിയോളം വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. കൊല്ലംകടവില്‍ നടത്തിയ വാഹന പരിശോധനയ്ക്ക് ഇടയിലാണ് ലഹരി മരുന്ന് കടത്തിയവരെ കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും പത്തനാപുരം പൊലീസും ചേര്‍ന്ന് പിടിച്ചത്. ഒരു കിലോ ഹാഷിഷ് ഒായിലായിരുന്നു പിടിച്ചെടുത്തത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും