പിണറായിയെ കരിങ്കൊടി കാണിച്ചാല്‍ തുറങ്കിലടയ്ക്കുമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരുമല്ലോ: രാഹുല്‍ മാങ്കൂട്ടത്തില്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള വിമാനത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍ എംഎല്‍എയും കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ പോലെ സഹപാഠിയെ കൊല്ലാന്‍ ശ്രമിച്ചതിനല്ല സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായിയെ കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്തതിനാണ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പിണറായിയെ കരിങ്കൊടി കാണിച്ചാല്‍ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരുമല്ലോയെന്നും അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ K S ശബരിനാഥന്റെ അറസ്റ്റ് പിണറായി പോലീസ് രേഖപ്പെടുത്തി…. SFI സംസ്ഥാന സെക്രട്ടറിയെ പോലെ സഹപാഠിയെ കൊല്ലാന്‍ ശ്രമിച്ചതിനല്ല… പിന്നെ എന്തിനാണെന്നറിയുമോ? സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായിയെ കരിങ്കൊടി കാണിക്കാന്‍ ആഹ്വാന്‍ ചെയ്തത്രേ… പിണറായിയെ കരിങ്കൊടി കാണിച്ചാല്‍ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരുമല്ലോ….

Latest Stories

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം