എന്‍എം വിജയന്റെ ആത്മഹത്യ; കല്യാണം കൂടാന്‍ കര്‍ണാടകയില്‍, അറസ്റ്റ് ഭയന്ന് ഒളിവിലെന്ന പ്രചരണം തെറ്റെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ അറസ്റ്റ് ഭയന്ന് താന്‍ ഒളിവിലെന്ന പ്രചരണം തെറ്റാണെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ. നിലവില്‍ വ്യക്തിപരമായ ആവശ്യങ്ങളെ തുടര്‍ന്ന് കര്‍ണാടകയിലാണെന്നും ഉടന്‍ വയനാട്ടില്‍ തിരിച്ചെത്തുമെന്നും എംഎല്‍എയുടെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

തന്റെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിനായി ബാംഗ്ലൂരില്‍ പോയതാണെന്നാണ് എംഎല്‍എയുടെ വിശദീകരണം. ഒളിവില്‍ പോയി എന്നുള്ള പ്രചാരണം ശരിയല്ല. ജനപ്രതിനിധി എന്ന നിലയില്‍ ഒളിച്ചോടേണ്ട ആളല്ല എന്ന ബോധ്യമുണ്ട്. തന്റെ ജനകീയതയെ ഇടതുപക്ഷത്തിന് ഭയമുണ്ട്. നീതി ലഭിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും ഐസി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ നാട്ടിലെത്തും. സിപിഎമ്മിന് തന്നെ ഭയമുണ്ട്. അതിനാലാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും വീഡിയോയില്‍ ബാലകൃഷ്ണന്‍ ആരോപിക്കുന്നുണ്ട്.

എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവരെ പ്രതിയാക്കിയാക്കി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്തോടെ അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്താണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി