'24 മണിക്കൂർ കഴിഞ്ഞു' പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം, മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ; പിണറായി വിജയന് മറുപടിയുമായി വി. ഡി. സതീശൻ

ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ സംവാദത്തിന് വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. വെല്ലുവിളി ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് സ്ഥലവും സമയും തീരുമാനിച്ച് അറിയിക്കാൻ മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരുന്നു.

ഇപ്പോഴിതാ വീണ്ടും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി. ഡി. സതീശൻ. ‘സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം’ എന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫെയ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം.

നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രോഗ്രസ് കാർഡ് പോസ്റ്റ് ചെയ്ത് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്. എൽഡിഎറഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയും, തൃത്താലയിലെ സ്ഥാനാർത്ഥി എംബി രാജേഷും എതിരാളികളെ സമാനമായ രീതിയിൽ വെല്ലുവിളിച്ചിരുന്നു.

Latest Stories

മുഖ്യമന്ത്രി സാധാരക്കാർക്ക് അദൃശ്യൻ, ഇടിമുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും; മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തമായി മാറും : എ. കെ. ആന്റണി

'സ്വര്‍ണം കട്ടവരൊക്കെ എങ്ങനെ സ്വന്തം വീട്ടിലെത്തിയെന്ന് ആലോചിച്ചാൽ പാട്ടിനുള്ള മറുപടിയാകും'; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി

പ്രചാരണം അവസാന പാദത്തിൽ: രാഷ്ട്രീയ യുദ്ധം പി.ആർ നിർമ്മിതിയിലേക്ക് ചുരുങ്ങുമ്പോൾ

രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈന്‍ഡ്, വോട്ടിന് വേണ്ടി മാത്രം താഴ്ന്ന ജാതിക്കാരെ മതി; ബിജെപിയില്‍ ജാതിവിവേചനം നേരിട്ടതായി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ടി. എന്‍. സരസു

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 8 സ്ത്രീകൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയര്‍ കരാറില്‍ സര്‍ക്കാരിന് തിരിച്ചടി: 'മെയ് 19 വരെ നടപടികളുമായി മുന്നോട്ടു പോകരുത്'; ടെന്‍ഡര്‍ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയില്‍; കടുത്ത ഗതാഗത നിയന്ത്രണം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3,500 രൂപ വാഗ്ദാനം?; എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് ഇന്ന് അന്തിമ രൂപം നൽകും

ജനങ്ങൾ ഇടതുപക്ഷത്തിനോടൊപ്പമാണ് എന്നതിൽ ഒരു ആശങ്കയുമില്ല; അവസരവാദത്തിന്റെ മൂർത്തിഭാവങ്ങളെ കൊണ്ടുവന്ന് എൽഡിഎഫിനെ നേരിടാമെന്നത് വ്യാമോഹം: മുഖ്യമന്ത്രി

IPL 2026: ജഡേജ വെറും ഫയർ അല്ല, വൈൽഡ് ഫയർ; ചെന്നൈയെ വട്ടം കറക്കി രവീന്ദ്ര ജഡേജ