'50 ലക്ഷം രൂപയുടെ കാർ വാങ്ങി നൽകിയില്ല'; മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

50 ലക്ഷം രൂപയുടെ കാർ വാങ്ങി നൽകിയില്ല എന്ന കാരണത്താൽ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ തോപ്പില്‍ ലെയ്ന്‍ ശ്രീവിഹാറില്‍ വിനയാനന്ദിന്റെ മകന്‍ ഹൃതിക് (28) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഹൃതിക്.

ഒക്ടോബര്‍ ഒന്‍പതിനാണ് ഹൃതിക്കിന് പരിക്കേറ്റത്. ആഡംബര കാര്‍ വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃതിക് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹൃത്വികിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 ലക്ഷം രൂപ വായ്പയെടുത്ത് മാതാപിതാക്കള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, ഒക്ടോബര്‍ 21-ന് ജന്മദിനത്തിന് മുന്‍പ് കാര്‍ കൂടി വാങ്ങി നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടതാണ്‌ തര്‍ക്കത്തിലും ആക്രമണത്തിലും കലാശിച്ചത്.

സംഭവദിവസം അക്രമാസക്തനായപ്പോള്‍ ഹൃതികിന്റെ അച്ഛൻ വിനയാനന്ദ് കൈയില്‍ക്കിട്ടിയ കമ്പിപ്പാര ഉപയോഗിച്ച് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഹൃതിക്കിനെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മരിച്ചു. കാറ്ററിങ് സ്ഥാപനം നടത്തുന്ന വിനയാനന്ദ് സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയെങ്കിലും പിന്നീട് വഞ്ചിയൂര്‍ പോലീസില്‍ കീഴടങ്ങി.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'