‘ഞാൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്, ഹിന്ദുവിന് എതിരല്ല'; ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കുമെന്ന് തുഷാർ ഗാന്ധി

താൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണെന്നും ഹിന്ദുവിന് എതിരല്ലെന്നും മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധി. ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കുമെന്ന് തുഷാർ ഗാന്ധി പറഞ്ഞു. അതേസമയം തനിക്കെതിരെ ഉണ്ടായ ആക്രമണത്തിലും തുഷാർ ഗാന്ധി പറഞ്ഞു. കേരളത്തിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് തുഷാർ ഗാന്ധി പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ വച്ച് ആര്‍എസ്എസ് വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയെ ബിജെപി. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കേരളത്തിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ല എന്ന് തുഷാർ ഗാന്ധി പറഞ്ഞു. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഇത് സ്വഭാവികമാണ്. എന്നാൽ കേരളത്തിൽ നിന്ന് ഇങ്ങനെ ഉണ്ടാകുമെന്ന് കരുതിയില്ല. കേരളം വെറുപ്പിനെതിരെ പ്രതിരോധം തീർക്കുന്ന ഇടമാണെന്നും തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്തിന്റെ ആത്മാവ് നിലനിർത്താൻ ഈ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും ശബ്ദം ഉയർത്തണമെന്നും തുഷാർ ഗാന്ധി പറഞ്ഞു. സന്തോഷം ഉണ്ടാക്കേണ്ട ആഘോഷങ്ങൾ അക്രമങ്ങൾക്ക് ആയുധമാക്കുന്നു. ഞാൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്. ഹിന്ദുവിന് എതിരല്ല. ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തിനെയും എതിർക്കും. കുടുംബങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പോലും ന്യൂനപക്ഷത്തിനെതിരായ വെറുപ്പിന്റെ സന്ദേശങ്ങൾ ഷെയർ ചെയ്യപ്പെടുന്നുവെന്നും തുഷാർ ഗാന്ധി പറഞ്ഞു.

ഗാന്ധി ഉയർത്തിയ ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് പോലെ പുതിയ മുന്നേറ്റം ഉയരണമെന്നും തുഷാർ ഗാന്ധി പറഞ്ഞു. വിദ്വേഷത്തിന്റെ കാൻസറിന് എതിരായ കിമോ തെറാപ്പിയാണ് സ്നേഹമെന്നും തുഷാർ ഗാന്ധി വ്യക്തമാക്കി. ഗാന്ധിയെ പോലെ രാജ്യത്തെ മാറ്റി മറിക്കാൻ കഴിയുന്ന ആളാണ് താൻ എന്ന് വിശ്വസിക്കുന്നില്ല. എങ്കിലും ഭരണഘടനയും, മതേതരത്വവും സംരക്ഷിക്കാൻ ആവും പോലെ ശ്രമിക്കും. ആർഎസ്എസ് രാജ്യത്തിന് അപകടമാണെന്നും തന്നെ തടവിലാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നും തുഷാർ ഗാന്ധി പറഞ്ഞു.

Latest Stories

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

കളമശേരി സർക്കാർ പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; മുഖ്യപ്രതി പിടിയിൽ, ഇയാൾ ഹോസ്റ്റലിലേക്ക് എത്തിക്കാൻ കഞ്ചാവ് കൈമാറിയ ആൾ

തുടർച്ചയായുളള ഡയാലിസിസ്, ഒരേ സ്ഥലത്ത് മാത്രം 750 കുത്തിവയ്പ്പുകൾ, ചികിത്സയ്ക്കായി ചെലവായത് കോടികളെന്ന് വെളിപ്പെടുത്തി നടൻ പൊന്നമ്പലം

സേഫാണ്, വിശ്വസിക്കാം...ഭാരത് NCAP 2025-ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകൾ

'റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്ന്'; കൂടത്തായി കൊലപാതക പാരമ്പരയിൽ കോടതിയിൽ മൊഴിയുമായി ഫോറൻസിക് സർജൻ

IND vs ENG: അവരുടെ ഒരൊറ്റ നോ...! അതിപ്പോൾ ചരിത്രമാണ്..., വെള്ളക്കാരൻ്റെ അഹന്ത ഇവിടെ വിലപ്പോവില്ല എന്ന ശക്തമായ സ്റ്റേറ്റ്മെൻ്റ്!!

'ജഗദീഷിന് പുറത്ത് ഹീറോ ഇമേജ്, അമ്മയിലെ അംഗങ്ങൾക്ക് അങ്ങനല്ല'; ആരോപണ വിധേയർ മാറി നിൽക്കണമെന്ന് മാലാ പാർവതി

IND vs ENG: അഞ്ചിൽ തീർക്കണം, സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഇം​ഗ്ലണ്ടിന്റെ പടപ്പുറപ്പാട്, അതിവേ​ഗ തീരുമാനം

ചരിത്രപരമായ നീക്കം, ഐതിഹാസിക നടപടി; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ ഇടപെടല്‍ തള്ളി രാജ്‌നാഥി സിംഗ്

'യുഡിഎഫിനെ തിരികെ കൊണ്ടുവരും, ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും'; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വി ഡി സതീശൻ