'കോടതി വിധി അംഗീകരിക്കുന്നു, പറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും'; മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിൽ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് മേയർ വി വി രാജേഷ്. കോടതി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യുവെന്നും കൗൺസിലർമാരുമായി സംസാരിച്ച് പുതിയ സത്യപ്രതിജ്ഞ തീയതി തീരുമാനിക്കുമെന്നും വി വി രാജേഷ് പറഞ്ഞു.

കോടതി വിധിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് ബിജെപിയെന്നും ജയിലിൽ ഉള്ള കൗൺസിലർ ആർ സുഗതൻ വിഷയം ഭരണത്തെ ബാധിക്കില്ലെന്നും വി വി രാജേഷ് പറഞ്ഞു. സുഗതനെ പുറത്തിറക്കാൻ നിയമപരമായ നീക്കം നടത്തും. സുഗതൻ ഇല്ലെങ്കിലും ഭരണം നിലനിർത്തുമെന്നാണ് മേയറുടെ ആത്മവിശ്വാസം.ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ഉള്ളത്. ഈ മാസം 29 ന് കൗൺസിൽ യോഗം വിളിക്കുമെന്നും വി വി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവാണെന്നാണ് കോടതി വിധി. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അം​ഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി. നാലാഴ്ചക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. സിപിഎം കൗൺസിലർ എസ്. പി. ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. അം​ഗങ്ങളെ ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അയോ​ഗ്യരാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Latest Stories

ട്രക്കിങ്ങിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു; ആസൂത്രിത കൊലപാതകം ആഡംബര വിവാഹം നടക്കാനിരിക്കെ

'തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിയിൽ, കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം പോലും ചേരുന്നില്ല'; കെ എസ് ശബരീനാഥൻ

'ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോ? ഓടിക്കാനുള്ള ആഗ്രഹംകൊണ്ട് ബസ് മുന്നോട്ടെടുത്തു'; പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ

മദ്യനികുതി ഇളവ്; യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം, ശതകോടികളുടെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചുവെന്നും വിമർശനം

'പിഎം ശ്രീയിൽ ഒപ്പിട്ടത് മുൻ സർക്കാർ എന്ന് മന്ത്രി എന്‍ ഷംസുദീന്‍, ഒപ്പിട്ടാൽ പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ലെന്ന് പിണറായി വിജയൻ'; നിയമസഭയില്‍ വാക്പോര്

'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം'; 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

'കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷം, പിഎം ശ്രീ പദ്ധതിയിൽ എല്ലാം ചെയ്തത് മുൻ സർക്കാർ'; വിമർശിച്ച് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർദേശം

പകർച്ചവ്യാധി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി