സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആർഎൽവി രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്നു പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസ്.

തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചു നില്‍ക്കുകയാണ് സത്യഭാമ. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.

സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസില്‍ ഗുരുതര ആരോപണവും ഉയര്‍ന്നു. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

Latest Stories

'മകന് സർക്കാർ ജോലി, 10 ലക്ഷം രൂപ ധനസഹായം'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം

പെൺകുട്ടികളെ വിവസ്ത്രരാക്കി സ്കൂളിൽ ആർത്തവ പരിശോധന; പ്രിൻസിപ്പലും സഹായിയും അറസ്റ്റിൽ, പോക്സോ വകുപ്പ് ചുമത്തി

പ്രണയപരാജയത്തെ തുടർന്ന് ബി​ഗ് ബോസിൽ ഒരു നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'ബ്രേക്കിംഗ് ബാഡ് ഫ്രം രാജസ്ഥാന്‍'; രണ്ടര മാസം അവധിയെടുത്ത് നിര്‍മ്മിച്ചത് 15 കോടിയുടെ മയക്കുമരുന്ന്; പിടിയിലായത് സര്‍ക്കാര്‍ സ്‌കൂളിലെ ശാസ്ത്ര അധ്യാപകനും സുഹൃത്തും

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സര്‍വേ ഫലം; പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയെന്ന വിലയിരുത്തലിൽ കോൺഗ്രസ് നേതൃത്വം

'ആൾക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്താണോ അതാണ് സെൻസർഷിപ്പ് കലയോട് ചെയ്യുന്നത്', ജെഎസ്കെ വിവാദത്തിൽ പ്രതികരണവുമായി മുരളി ​ഗോപി

ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന, ആളപായമില്ല

ഗുജറാത്തിൽ പാലം തകർന്ന സംഭവത്തിൽ വൻ അനാസ്ഥ എന്ന് ആരോപണം; അപകടാവസ്ഥയിലായിരുന്ന പാലം അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന് കൊടുത്തു

'സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരത, കർക്കശ നടപടികൾക്ക് നിർബന്ധം പിടിച്ചത് ഇന്ദിര ഗാന്ധി'; അടിയന്തരാവസ്ഥയുടെ പേരിൽ നെഹ്‌റു കുടുംബത്തിനെതിരെ വിമർശനവുമായി ശശി തരൂർ

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം