'ബൈജു കാളക്കണ്ടി വിഎം വിനുവിന് പകരക്കാരൻ'; കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും

കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ബൈജു കാളക്കണ്ടി മത്സരിക്കും. വിഎം വിനുവിന് പകരക്കാരനായാണ് ബൈജു കാളക്കണ്ടി എത്തുന്നത്. വോട്ടർ‌പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ആ സ്ഥാനത്തേക്ക് ബൈജു കാളക്കണ്ടി സ്ഥാനാർത്ഥിയാകുന്നത്.

ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പരി​ഗണനയിലുണ്ടായിരുന്നത്. തുടര്‍ന്നാണ് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്‍റ് കൂടിയായ ബൈജുവിലേക്ക് ഡിസിസി നേതൃത്വം എത്തിയത്. ഇന്ന് ബൈജു പ്രചരണം തുടങ്ങും. വിനു മത്സരിക്കാത്തതിൽ വലിയ വിഷമമുണ്ടെന്നും കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികളിൽ അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുമെന്നും നേതൃത്വം അറിയിച്ചു.

വി എം വിനുവിന് മത്സരിക്കാനാകില്ല

തദ്ദേശ തിരഞ്ഞെടുപ്പിൽ സംവിധായകൻ വി എം വിനുവിന് മത്സരിക്കാനാകില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയിൽ ഹർജി നൽകിയത്. മനപൂർവ്വമാണ് തന്റെ പേര് വെട്ടിയതെന്ന് വിനു കോടതിയെ അറിയിച്ചു. ഭരിക്കുന്ന പാർട്ടിയാണ് പിന്നിലെന്നും വിനു പറഞ്ഞു. അതേസമയം വിനുവിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന ഇല്ലെന്നും വോട്ടർ പട്ടിക നോക്കിയില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍