ആലുവയില്‍ ദുരഭിമാനക്കൊല; പിതാവ് വിഷം നല്‍കിയ പതിനാലുകാരി ചികിത്സയിലിരിക്കെ മരിച്ചു; കൊലയ്ക്ക് കാരണം അന്യമതസ്ഥനുമായുള്ള പ്രണയം

ആലുവയില്‍ അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കിയ പതിനാലുകാരി ചികിത്സയിലിരിക്കെ മരിച്ചു. ആലുവ കരുമാലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെണ്‍കുട്ടിയെ വിഷം കുടിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവ് അബീസ് നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

ഒക്ടോബര്‍ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സഹപാഠിയുമായുള്ള പ്രണയം വിലക്കിയിട്ടും തുടര്‍ന്നതില്‍ പിതാവ് പ്രകോപിതനായിരുന്നു. പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതോടെ പിതാവ് കുട്ടിയെ കമ്പിവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വായിലേക്ക് ഇയാള്‍ വിഷം ഒഴിച്ചെന്നാണ് കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്.

വീടിനുള്ളില്‍ മകള്‍ അവശനിലയില്‍ കണ്ടതോടെ കുട്ടിയുടെ അമ്മയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരോടാണ് പെണ്‍കുട്ടി ആദ്യം പിതാവാണ് വിഷം നല്‍കിയതെന്ന് പറഞ്ഞത്. എന്നാല്‍ മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവിന്റെ വാദം.

Latest Stories

ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകം; ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ

നരേന്ദ്ര മോദിയുമായി പൊതുസംവാദത്തിന് തയാര്‍; തീയതിയും വേദിയും തീരുമാനിക്കാമെന്ന് രാഹുല്‍ ഗാന്ധി; പ്രതികരിക്കാതെ പ്രധാനമന്ത്രി

ആളെ കൂട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടപടിയുമായി കമ്മീഷന്‍; നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുത്തു

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!