ഓൺലൈൻ ഡെലിവറിക്കാർക്കടക്കം കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരിവിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ ഓപ്പറേഷൻ തൂഫാനിൽ കർശന നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാർ വഴി ലഹരി കടത്തുന്നതായി പരാതിയുണ്ട്. ഈ പരിപാടി ഉടനടി നിർത്തണമെന്നും തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ വഴിയുള്ള കേസുകളിൽ ആരുടെയും ശുപാർശ കേൾക്കരുതെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
ആംബുലൻസുകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അവയും കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.