'തന്റെ യഥാര്‍ത്ഥ യജമാനനായ അദാനിയെ പ്രീതിപ്പെടുത്തുകയാണ് മോദിയ്ക്ക് മുഖ്യം'; പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് കെ സി വേണുഗോപാല്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു ശേഷവും യഥാര്‍ത്ഥ ഭീഷണിയായ പാകിസ്ഥാനെ നേരിടുന്നതിനുപകരം പ്രതിപക്ഷ നേതാക്കളുടെ ഉറക്കം കെടുത്തുന്നതിലാണ് നമ്മുടെ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. മോദിയുടെ മുന്‍ഗണനകള്‍ വളരെ വ്യക്തമാണെന്നും അത് തന്റെ യഥാര്‍ത്ഥ യജമാനനായ അദാനിയെ പ്രീതിപ്പെടുത്തുകയാണെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലും കെ സി വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും ഉറക്കം കെടുത്താന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്ന ഈ നിമിഷത്തിലും പ്രധാനമന്ത്രിയെ പോലുള്ളവര്‍ തരംതാഴ്ന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് ഖേദകരമാണെന്ന് പറയാനും കെ സി വേണുഗോപാല്‍ മടിച്ചില്ല.

രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയിലെയും നേതാക്കളുടെ ഉറക്കം കെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ പാകിസ്ഥാനെതിരെ ശക്തമായി നടപടി ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും പറഞ്ഞ കെ സി വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് മറ്റൊരു ഉറപ്പ് നല്‍കുകയും ചെയ്തു.

പ്രധാനമന്ത്രി, നിങ്ങള്‍ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതില്‍ തിരക്കിലായിരിക്കുമ്പോള്‍, നിങ്ങളുടെ ചുമതലകള്‍ ഓര്‍മ്മിപ്പിച്ച് നിങ്ങളുടെ ഉത്തരവാദിത്തം ചെയ്യാന്‍ നിങ്ങളെ നിര്‍ബന്ധിതമാക്കാനുള്ള സമ്മര്‍ദ്ദം ഏറ്റെടുത്തായിരിക്കും ഞങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ ചെലവഴിക്കപ്പെടുക.

ജാതി സെന്‍സസിന് ഒരു സമയപരിധി നിശ്ചയിക്കാനും, സംവരണത്തിനുള്ള 50% പരിധി നീക്കം ചെയ്യാനും, ഒടുവില്‍ പാകിസ്ഥാന്‍ അര്‍ഹിക്കുന്ന ശക്തവും നിര്‍ണായകവുമായ പ്രതികരണം തിരിച്ചു നല്‍കാനും ഞങ്ങള്‍ നിങ്ങളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. പാകിസ്ഥാനെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിഴിഞ്ഞത്ത് സംസാരിക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ലെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ഉറക്കം കെടുന്ന കാര്യത്തെക്കുറിച്ചാണെങ്കില്‍ അതെന്തിനാണെന്ന് പ്രധാനമന്ത്രി വരും ദിവസങ്ങളില്‍ അറിയുമെന്നും കെ സി വെല്ലുവിളിച്ചു.

കഴിഞ്ഞദിവസം പ്രഖ്യാപിച്ച ജാതി സെന്‍സസ് നടപ്പാക്കാനുള്ള സമയക്രമം പ്രഖ്യാപിക്കാനും പഹല്‍ഗാം ആക്രമണത്തില്‍ 26 പേരെ കൊന്നൊടുക്കിയ പാകിസ്ഥാനോടുള്ള മറുപടി ഇന്ത്യയെക്കൊണ്ട് കൊടുപ്പിക്കാനും പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടി ഇന്ത്യ മുന്നണിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് കെ സി വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ഉറക്കം കെടാന്‍ പോകുന്നത് പ്രധാനമന്ത്രിയുടേതായിരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍