‘ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല, നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ'; പിന്നിൽ ബിജെപിയെന്ന് ഹിമവൽ ഭദ്രാനന്ദ

നിലമ്പൂരിൽ ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് ഹിമവൽ ഭദ്രാനന്ദ. നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്ന് പറഞ്ഞ ഹിമവൽ ഭദ്രാനന്ദ ഇതിന് പിന്നിൽ ബിജെപി ആണോ എന്ന് സംശയിക്കുന്നതായും പറഞ്ഞു. നിലമ്പൂരിലെ ഹിന്ദുമഹാസഭയുടെ സ്ഥാനാർത്ഥി പിന്മാറിയത് ബിജെപി നേതാക്കളുടെ ഭീഷണിമൂലമാണെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

എൽഡിഎഫിന് പിന്തുണ അറിയിച്ചത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്നത് വ്യാജമാണെന്നാണ് ഹിമവൽ ഭദ്രാനന്ദയുടെ ആരോപണം. ഹിന്ദുമഹാസഭയുടെ സ്ഥാനാർത്ഥി പിന്മാറിയത് ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസിന്റെയും കെ ഗോപാലകൃഷ്ണന്റെയും ഭീഷണി കൊണ്ടാണെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. സംഘടനയ്ക്ക് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ടെന്നും പ്രവർത്തകരോട് മനസ്സാക്ഷി വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തുവെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

കഴിഞ്ഞദിവസം സിപിഐഎം നേതാവ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ് നാഥ് എൽഡിഎഫിന് പ്രഖ്യാപിച്ചിരുന്നു. അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാർലമെന്റ്റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളിൽ എൽഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ പിന്തുടർന്ന് വരുന്നത്. ഹിന്ദു മഹാസഭാ ഒരു രാഷ്ട്രീയ പാർട്ടിയാണ് അല്ലാതെ മത സംഘടനയല്ല. ബിജെപിയെ പിന്തുണച്ചുകൊണ്ടല്ല അഖിലഭാരത ഹിന്ദു മഹാസഭാ പ്രവർത്തിക്കുന്നതെന്നും വാജ്‌പേയ് മന്ത്രിസഭയുടെ കാലത്ത് തന്നെ ബിജെപിയുമായുള്ള എല്ലാബന്ധങ്ങളും ഹിന്ദു മഹാസഭ വിട്ടുകഴിഞ്ഞുവെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞിരുന്നു.

Latest Stories

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ

'ഇന്ത്യൻ 3' വീണ്ടും ട്രാക്കിലേക്ക്; കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ ചിത്രം പൂർത്തിയാക്കും

ദര്‍ബാര്‍ ഹാളിലെ പൊതുദർശനം പൂർത്തിയായി, തലസ്ഥാനത്തോട് വിടചൊല്ലി വി എസ്; വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴയിലേക്ക്

IND vs ENG: “ഇത് രസകരമാണ്”: നാലാം ടെസ്റ്റിൽ അത് വീണ്ടും സംഭവിക്കാമെന്ന് സൂചന നൽകി മുഹമ്മദ് സിറാജ്

'ആണവ സമ്പുഷ്‌ടീകരണം തുടരുക തന്നെ ചെയ്യും, എങ്കിലും അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാർ'; ഇറാൻ വിദേശകാര്യ മന്ത്രി

വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

'അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല'; സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് എം പി ബഷീര്‍; വി എസില്‍ അഭിരമിച്ചു പോയ സന്ദര്‍ഭങ്ങള്‍

വി എസ് അച്യുതാനന്ദന്റെ വേർപാട്; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ

IND vs ENG: "അവൻ എക്കാലവും ഒരു വിശ്വത ഓൾറൗണ്ടറായിരിക്കും"; കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ യുവതാരത്തെ പിന്തുണച്ച് രവി ശാസ്ത്രി