ഹൈറിച്ച് തട്ടിപ്പ് കേസ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് ഇഡി മരവിപ്പിച്ചു; വസ്തുക്കൾ കണ്ടുകെട്ടി

ഹൈറിച്ച് തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി. കമ്പനി പ്രമോട്ടേഴ്‌സും നേത്യനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിൻ്റെ മറവിൽ 1157 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

നേരത്തെ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇത് നിലനിർത്തിക്കൊണ്ടാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പ്രമോട്ടേഴ്‌സിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലും ഉണ്ടായിരുന്ന 32 കോടിയും മരവിപ്പിച്ചതിലുൾപ്പെടുന്നു. ഇതിനുപുറമേ 70 ലക്ഷം രൂപയുടെ കറൻസികളും സ്വർണാഭരണങ്ങളും നാല് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രമോട്ടർമാരുടെയും നേതൃനിരയിലുണ്ടായിരുന്നവരുടെയും 15 കോടി രൂപയുടെ സ്ഥാവരവസ്തുക്കളും പിടിച്ചെടുത്തതിലുൾപ്പെടുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ കേരളത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമായി 14 സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു. മൾട്ടിലെവൽ മാർക്കറ്റിങ് അംഗത്വ ഫീസ് ഇനത്തിൽ മാത്രം പ്രതികൾ 1157 കോടി രൂപ തട്ടിയതായാണ് കണ്ടെത്തൽ. ഇതിൽനിന്ന് 250 കോടി പ്രമോട്ടർമാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെന്നാണ് ആരോപണം.

Latest Stories

അതിന് കാരണം സൂര്യ, അദ്ദേഹത്തെ പോലൊരു മൂത്ത സഹോദരനെ ലഭിച്ചത് തന്റെ ഭാഗ്യം : കാർത്തി

'ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷൻ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്‌'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്

ക്യാബിനിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സ്‌കൂളുകളില്‍ സൂംബ പരിശീലനം അടിച്ചേല്‍പ്പിക്കരുത്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള സംസ്ഥാനമായി കേരളം മാറി; ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ്

അറബിക്കടലിന് മുകളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

മലപ്പുറത്ത് ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ കേസ്; വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പും നല്‍കിയില്ല

മതസംഘടനകള്‍ക്ക് അഭിപ്രായം പറയാം, ആജ്ഞാപിക്കാന്‍ പുറപ്പെടരുത്; മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സിപിഎം

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

രാജസ്ഥാനായി ഉഴപ്പിയെങ്കിലും അമേരിക്കൻ ലീ​ഗിൽ മിന്നൽ ഫിനിഷിങ്ങുമായി ഹെറ്റ്മെയർ, എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് ആർആർ ഫാൻസ്