സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സീസണലെ ആദ്യ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

മെയ് 26 ഓടെ കാലവർഷം കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest Stories

'രാഷ്ട്രീയം നല്ലതാണ്, അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ... വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോൺഗ്രസിൽ സതീശനിൽ മാത്രമേ കണ്ടിട്ടുള്ളു'; സത്യൻ അന്തിക്കാട്

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.07 % വിജയം

'എന്തുകൊണ്ടാണ് ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് വേറെ ഉദാഹരണം വേണ്ട, ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം'; വി ടി ബൽറാം

ചോദ്യം ചോദിച്ചവൻ മറുപടി പറയുമ്പോൾ

'നാട്ടുകാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്'; തന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; പൈലറ്റ് വാഹനം മാത്രം മതി; എസ്‌കോട്ട് വാഹനമെങ്കിലും ഇല്ലാതെ പറ്റില്ലെന്ന് പൊലീസ്

രമേശ് ചെന്നിത്തല ജേഷ്ഠസഹോദരനെ പോലെയെന്ന് വി ഡി സതീശൻ, മന്ത്രിസ്ഥാനം പാർട്ടി തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല; ഒരു ഉപാധിയും ഇല്ല; വിഡി - ആർസി കൂടിക്കാഴ്ച അവസാനിച്ചു

'കേരള മോഡല്‍', കാവല്‍ മുഖ്യമന്ത്രി പിണറായിയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; പൂമുഖത്തെത്തി കൈപിടിച്ചു അകത്തേക്ക് സ്വീകരിച്ച് പിണറായി

'പെട്രോൾ വില വർധനയിൽ ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമം നടത്തും, ഇന്ധന സെസ് പിൻവലിക്കുന്നത് പരിഗണിക്കും'; വി ഡി സതീശൻ

ക്ഷേമപദ്ധതികളിൽ നിന്ന് മതധ്രുവീകരണത്തിലേക്ക്: അസമിൽ ബിജെപി നിർമ്മിച്ച പുതിയ രാഷ്ട്രീയ മാതൃക

'മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണം, ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണം'; കടുംപിടുത്തം തുടര്‍ന്ന് രമേശ് ചെന്നിത്തല