സംസ്ഥാനത്ത് അതിശക്തമായ മഴ; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാൻ സാധ്യത, കണ്‍ട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. അതേസമയം റെഡ് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത നിര്‍ദേശവും നൽകിയിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലയിൽ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

Latest Stories

'മെസ്സി കേരളത്തില്‍ വരാത്തതിന് സർക്കാർ ഉത്തരവാദിയല്ല, പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്ക്'; കായികമന്ത്രി വി അബ്ദുറഹിമാന്‍

എല്ലാം പടച്ചവന്റെ തിരക്കഥ, സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല: കോട്ടയം നസീര്‍

'കലാപാഹ്വാനത്തിന് ശ്രമിച്ചു'; റാപ്പര്‍ വേടനെതിരായ വിവാദ പ്രസംഗം; കേസരി മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധുവിന് എതിരെ പൊലീസ് കേസെടുത്തു

ഷൂട്ടിനിടെ വസ്ത്രത്തില്‍ ശരിക്കും മൂത്രമൊഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു, ഇംപാക്ട് ഉണ്ടാക്കുമെന്ന് പറഞ്ഞു: നടി ജാന്‍കി

കള്ളവോട്ട് വെളിപ്പെടുത്തലില്‍ ജി സുധാകരനെതിരായ കേസ്; തുടർ നടപടികളിലേക്ക് കടക്കാൻ പൊലീസ്, ഉടൻ മൊഴിയെടുക്കും

IND VS ENG: ഇന്ത്യ എ ടീമിനെ പരിശീലിപ്പിക്കാൻ ഗംഭീർ ഇല്ല, പകരം എത്തുന്നത് പരിചയസമ്പന്നൻ; പണി കിട്ടിയത് ആ താരത്തിന്

RCB UPDATES: എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല, മെയ് 8 മറക്കാൻ ആഗ്രഹിച്ച ദിവസം; വമ്പൻ വെളിപ്പെടുത്തലുമായി ആർസിബി ക്രിക്കറ്റ് ഡയറക്ടർ

'ടിവി ചാനലുകളുടെ സംപ്രേക്ഷണം നിർത്തും, ഓൺലൈനായി ചുരുങ്ങും'; ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി

മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപ്രശ്‌നങ്ങള്‍; പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഔദ്യോഗിക വസതിയില്‍ വിശ്രമത്തില്‍