സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അല്ലേർട്ടുകൾ പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

അതേസമയം കോഴിക്കോട് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലും ദേശീയപാതയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest Stories

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്; യുഎസുമായി ചർച്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം

ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം; കെ എൽ രാഹുലിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

വൈഭവ് ടി20യിൽ 200 റൺസ് നേടുന്ന ആദ്യ താരമാകും: ലളിത് മോദി

കൊച്ചിയിൽ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ഉണ്ടായ ആക്രമണം; ഒന്നാം പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാൾ, ബിസിനസ് ഇടപാടുകളിൽ ദുരുഹതയെന്ന് ഡിസിപി

'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല, മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്'; വി മുരളീധരനെ വിമർശിച്ച് എ എ റഹീം

യുദ്ധത്തിന്റെ മറവിൽ മറച്ചുവെക്കപ്പെട്ട മനുഷ്യാവകാശ ദുരന്തങ്ങൾ : ഐക്യരാഷ്ട്രസഭയുടെ ലൈംഗികാതിക്രമ ബ്ലാക്ക്‌ലിസ്റ്റിൽ ഇസ്രായേലും റഷ്യയും

യുക്രെയ്‌നിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ 10 മരണം; 600-ലധികം മിസൈലുകൾ പ്രതിരോധിച്ചതായി യുക്രൈൻ

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി

കാലവർഷം ഉടൻ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു; നാലുമണിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച