കനത്തമഴ; പമ്പാ സ്‌നാനത്തിന് അനുമതിയില്ല, തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

നിറപുത്തരി ഉത്സവത്തില്‍ പങ്കെടുക്കാനായി ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍.പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ കരുതല്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

നദികളില്‍ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പമ്പാ സ്‌നാനത്തിന് അനുമതിയില്ലെന്നും സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമായിരിക്കും തീര്‍ത്ഥാടകരെ കടത്തി വിടുകയെന്നും കളക്ടര്‍ വ്യക്തമാക്കി. നിറപുത്തരി പൂജകള്‍ക്ക് ആവശ്യമായ നെല്‍ക്കതിരുകള്‍ സന്നിധാനത്ത് എത്തിച്ചു.

നിറപുത്തിരി പൂജ നാളെ പുലര്‍ച്ചെ 5.40നും ആറ് മണിക്കും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് നടക്കുന്നത്. നാളെ ഉച്ചയ്ക്ക് കളകാഭിഷേകം ഉണ്ട്. പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിക്ക് ക്ഷേത്ര നട അടയ്ക്കും. അതേസമയം മൂന്ന് ദിവസം കൂടി അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

Latest Stories

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍

ടി20 ലോകകപ്പ് 2024: കരുതിയിരുന്നോ പ്രമുഖരെ, കിരീടം നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി; മടങ്ങിവരവ് ആഘോഷിക്കാൻ പുലിക്കുട്ടി

ലാലേട്ടനോട് രണ്ട് കഥകൾ പറഞ്ഞു, രണ്ടും വർക്കായില്ല, മൂന്നാമത് പറഞ്ഞ കഥയുടെ ചർച്ച നടക്കുകയാണ്: ഡിജോ ജോസ് ആന്റണി

കീര്‍ത്തിയുടെ കൈയ്യിലുള്ളത് സ്‌ക്രീന്‍ പൊട്ടിയ മൊബൈലോ? ഡാന്‍സ് ക്ലബ്ബിലെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു!

സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചില്ല; കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തിയെന്ന് കെബി ഗണേഷ്‌കുമാര്‍

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി, ചൂടിൽ വലഞ്ഞ് ജീവനക്കാർ

ഹോളിവുഡിലൊക്കെ ക്യാരക്ടറിന് ചേരുന്ന ഒരാളെയാണ് സിനിമയിൽ കാസ്റ്റ് ചെയ്യുക: ഭാവന

ടി20 ലോകകപ്പ് 2024: ജയ് ഷായും അഗാര്‍ക്കറും അഹമ്മദാബാദില്‍, നിര്‍ണായക യോഗം തുടങ്ങി