സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുന്നു, അഞ്ച് മണിക്ക് 75.01 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്ക് പ്രകാരം 75.01 ശതമാനമാണ് പോളിംഗ്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. ക്യൂവിലുള്ളവര്‍ക്ക് തുടര്‍ന്നും വോട്ട് രേഖപ്പെടുത്താം. സംസ്ഥാനത്താകെ 2,71,42,952 വോട്ടര്‍മാരാണുള്ളത്. 883 സ്ഥാനാര്‍ത്ഥികളാണ് വിവിധ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നത്.

ഏറക്കുറേ എല്ലാ ജില്ലകളിലും രണ്ടുമണിയോടെ പോളിങ് 50 ശതമാനം കടന്നു. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ തന്നെ വോട്ട് ചെയ്യാൻ ആളുകൾ കൂട്ടമായി ബൂത്തുകളിലേക്ക് ഒഴുകിയെത്തി. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. മേയ് 4-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.

ഉയര്‍ന്ന വോട്ടിംഗ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് വോട്ടുകള്‍ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ടെന്നും സിപിഎം സംസിഥാന സെക്രട്ടറി പറഞ്ഞു.

ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. അതിനുവേണ്ടി കേരളം മുഴുവന്‍ വോട്ടു ചെയ്യുന്നുവെന്നും ഉയര്‍ന്ന വോട്ടിംഗ് ശതമാനം അതാണ് സൂചിപ്പിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. യുഡിഎഫില്‍ മുഖ്യമന്തിയെ തീരുമാനിക്കാനൊന്നും വലിയ പ്രശ്നമുണ്ടാകില്ല. കേന്ദ്ര നേതൃത്വം വേഗം തീരുമാനിക്കും. ബിജെപി ഒന്ന് രണ്ട് സ്ഥലങ്ങളില്‍ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയാണ് ഉള്ളതെന്നും ഈ സ്ഥലങ്ങളില്‍ ശക്തമായ ത്രികോണ പോരാട്ടമാണുള്ളതെന്നും ഇവിടെ അപകടം മനസിലാക്കി ജനങ്ങള്‍ വോട്ടു ചെയ്യണമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

Latest Stories

പയ്യന്നൂരിൽ സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം കൂട്ടുനിൽക്കുന്നു: വി. കുഞ്ഞികൃഷ്ണൻ

ആറ് ലക്ഷം ഫോളോവേഴ്‌സുള്ള ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചു; സൈബർ ഡിപ്പാർട്ട്മെന്റിലെ ഏതവനായാലും കോടതി കയറ്റും: അഖിൽ മാരാർ

60 ശതമാനം പിന്നിട്ട് പോളിങ്; 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടു; ഹിസ്ബുള്ള തലവന്‍ നയിം ഖാസിമിന്റെ അനന്തരവനും പഴ്‌സനല്‍ സെക്രട്ടറിയുമായിരുന്നു ഹര്‍ഷി

ചൂടിൽ പൊള്ളി കേരളം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ആറ് മണിക്ക് പോളിങ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും; ജനാധിപത്യത്തില്‍ നല്‍കാവുന്ന കടുത്ത ശിക്ഷ വോട്ടര്‍മാര്‍ ഈ സര്‍ക്കാരിനു നല്‍കും: എ. കെ. ആന്റണി

ഇറാന്‍ അജണ്ട നിശ്ചയിച്ചപ്പോൾ, അമേരിക്ക നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ, ഇന്ത്യയുടെ ഇടപെടൽ ക്ഷയം തുറന്നുകാട്ടപ്പെട്ടപ്പോൾ, റഷ്യ–ചൈന–സ്പെയിൻ നിലപാടുകൾ പുതിയ ലോകക്രമം രേഖപ്പെടുത്തിയപ്പോൾ

പോളിങ് 50 ശതമാനത്തിലേക്ക്‌, എറണാകുളം മുന്നില്‍; 80 ശതമാനം കടക്കുമെന്ന് സൂചന

വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബർ; സേവനം എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രം

അസമിലും പുതുച്ചേരിയിലും വോട്ടര്‍മാരുടെ നീണ്ടനിര; 11 മണിവരെ അസമില്‍ 126 മണ്ഡലങ്ങളിലായി 38.9% പോളിംഗ്; പുതുച്ചേരിയില്‍ 37.1% പോളിംഗ്