'ഈ തോന്ന്യവാസം അനുവദിക്കാനാകില്ല'; കെ. എം മാണി സ്മാരകത്തിന് അഞ്ച് കോടി നല്‍കിയത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഹരീഷ് വാസുദേവന്‍

പൊതു ഖജനാവില്‍ നിന്നും പണമെടുത്ത് സ്മാരക നിര്‍മ്മാണത്തിന് പണം ചെലവാക്കുന്നതിനെ വിമര്‍ശിച്ചാണ് ഹരീഷ് രംഗത്തുവന്നത്.

“ഈ തോന്ന്യവാസം അനുവദിക്കാനാകില്ല. നിയമപരമായി തോറ്റേക്കാം. പക്ഷെ, ഈ തീരുമാനം ഞാന്‍ കോടതിയില്‍ ചോദ്യം ചെയ്യും. എതിര്‍പ്പിന്റെ സ്വരം ഇല്ലാതെ നിങ്ങളീ അശ്ലീലം ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്താനേ പാടില്ല. അനുവദിക്കില്ല” ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിച്ചത്. അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങള്‍ തന്നെ നഷ്ടം സഹിക്കണം, ഇപ്പോള്‍ മരിച്ചാല്‍ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്ന്യവാസമാണെന്നും ഹരീഷ് കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

താനും അപ്പന്‍ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള പാലായില്‍ 50 സെന്റ് സ്ഥലവും 5 കോടി രൂപയും അനുവദിക്കാന്‍ മകന്റെ ആവശ്യം.

എന്താണീ ട്രസ്റ്റിന്റെ പൊതുധര്‍മ്മം?
കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും കാട്ടുകള്ളനുമാണെന്നു നാട്ടുകാരെക്കൊണ്ടു പറയിപ്പിച്ച KM മാണിയുടെ പേരില്‍ ഒരു പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കണം
എന്നിട്ട്, അധ്വാനവര്‍ഗ്ഗ സിദ്ധാന്തം നാട്ടുകാരെ പഠിപ്പിക്കണം.
ജോസ് കെ മാണിക്ക് വേണമെങ്കില്‍ അണികളോട് പണം പിരിച്ചു നടത്തട്ടെ. അതിനും ഖജനാവ് കയ്യിട്ടുവാരന്‍ വരുന്നത് എന്തിനാണ്??

അത് അനുവദിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരും തോമസ് ഐസക്കും

മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിച്ചത്. അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങള്‍ തന്നെ നഷ്ടം സഹിക്കണം, ഇപ്പോള്‍ മരിച്ചാല്‍ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്നിയവാസമാണ്.

പിണറായി വിജയന് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ LDF ന്റെ ഫണ്ടില്‍ നിന്ന് കൊടുത്തുകൊള്ളണം ജോസ് മാണിക്ക് ഈ തുക. അല്ലാതെ ഖജനാവില്‍ നിന്ന് എടുത്തു കൊടുക്കാന്‍ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്ന് കൊണ്ടുവന്നതല്ല ട്രഷറിയിലെ പണം. പൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരില്‍ വീട്ടുകാര്‍ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാന്‍ ഏത് നിയമമാണ് നിങ്ങള്‍ക്ക് അധികാരം തന്നത്??

LDF നു കേരളാ കൊണ്ഗ്രസുകാരെ സുഖിപ്പിക്കണമെങ്കില്‍ ആയിക്കോ. സ്വന്തം ഫണ്ടില്‍ നിന്ന് കൊടുത്തോ. ഇല്ലെങ്കില്‍ CPM പാട്ടപ്പിരിവ് നടത്തി കൊടുത്തോ… ഈ തോന്ന്യവാസം അനുവദിക്കാനാകില്ല.

നിയമപരമായി തോറ്റേക്കാം. പക്ഷെ, ഈ തീരുമാനം ഞാന്‍ കോടതിയില്‍ ചോദ്യം ചെയ്യും. എതിര്‍പ്പിന്റെ സ്വരം ഇല്ലാതെ നിങ്ങളീ അശ്ലീലം ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്താനേ പാടില്ല. അനുവദിക്കില്ല.

NB: സിപിഎം കാരേ, ന്യായീകരണ സിംഹങ്ങളെ, ഈ പോസ്റ്റ് ലൈക്ക് ചെയ്യണ്ട. ഉളുപ്പും നാണവും മാനവും ഉണ്ടെങ്കില്‍, പാര്‍ട്ടി സംവിധാനത്തില്‍ ജനാധിപത്യം എന്നൊന്ന് ബാക്കിയുണ്ടെങ്കില്‍ നിങ്ങളുടെ കമ്മിറ്റിയില്‍ ചോദിക്ക്, LDF നു നാണമില്ലേ എന്ന്.

അഡ്വ.ഹരീഷ് വാസുദേവന്‍.

Latest Stories

ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക്; സേഫ്റ്റിയിലും പുത്തൻ 'ഡസ്റ്റർ' കേമൻ തന്നെ!

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; നെന്മാറയില്‍ സ്‌ട്രോങ് റൂം തുറക്കുന്നത് മാറ്റി

മോദിയുടെ ചട്ടലംഘനത്തില്‍ മിണ്ടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; പരാതിയില്‍ മൗനം പാലിച്ച് ഗ്യാനേഷ് കുമാറും കൂട്ടരും; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസും സിപിഐയും

സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർധനവ്; ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍

ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം; പിതാവിൽ നിന്ന് സംരക്ഷണം തേടി മകൾ ഹൈക്കോടതിൽ

കണക്കുകള്‍ പുറത്തുവിടാത്തതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസം കഴിഞ്ഞിട്ടും കേരളത്തിലെ അന്തിമ പോളിങ് ശതമാനം നല്‍കാതെ തിരഞ്ഞെടുപ്പു കമ്മിഷന്‍

ഇന്നും മാറ്റമില്ലാതെ സ്വർണ വില; ഇന്നത്തെ നിരക്കറിയാം

കരാറിലെത്തിയില്ലെങ്കില്‍ ഇറാനുമേല്‍ ബോംബുകള്‍ വര്‍ഷിക്കും; ഭീഷണിയുമായി ട്രംപ്; ഭീഷണികള്‍ക്ക് കീഴില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പുതിയ 'യുദ്ധ തന്ത്രങ്ങള്‍' പുറത്തെടുക്കാന്‍ ഇറാന്‍ മടിക്കില്ലെന്ന് മറുപടി

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും; പ്രതിനിധികളെ അയക്കാതെ ഇറാന്‍

എനിക്ക് വെറൈറ്റി ഷോട്ടുകൾ കളിക്കാനറിയാം, പക്ഷെ ടീം വിജയിക്കാൻ വേണ്ടി ഇന്ന് അത് വേണ്ടെന്നു വെച്ചു: തിലക് വർമ്മ