ഹരിദാസന്റെ കൊലപാതകം; നാല് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ

കണ്ണൂര്‍ തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. സി കെ അര്‍ജ്ജുന്‍, കെ അഭിമന്യു, സി കെ അശ്വന്ത്, ദീപക് സദാനന്ദന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. കേസില്‍ നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക സംഘത്തില്‍ ബി.ജെപി കൗണ്‍സിലറായ ലിജേഷും ഉള്‍പ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹരിദാസനെ രണ്ട് ബൈക്കുകളില്‍ ആയി എത്തിയ സംഘം വീടിനടുത്ത് വച്ച് വെട്ടി കൊലപ്പെടുത്തിയത്. മത്സ്യതൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം അമിത രക്തസ്രാവമാണന്നാിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഹരിദാസന്റെ ശരീരത്തില്‍ 20 ഓളം വെട്ടുകളാണ് ഉണ്ടായിരുന്നത്. ഇടത് കാല്‍ വെട്ടി മാറ്റിയ നിലയിലായിരുന്നു.

കൊലപാതകം രാഷ്ട്രീയവിരോധം മൂലമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.. മുമ്പ് നാല് തവണ ഹരിദാസനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. കേസില്‍ നേരത്തെ ഏഴ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും, പിന്നാലെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി നിജില്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.

കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ലിജേഷിന് പുറമേ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പുന്നോല്‍ കെ.വി ഹൗസില്‍ വിമിന്‍, പുന്നോല്‍ ദേവികൃപയില്‍ അമല്‍ മനോഹരന്‍, ഗോപാല്‍ പേട്ട സ്വദേശി സുനേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ