ഹരിദാസന്‍ വധം; കൊലപ്പെടുത്താന്‍ മുമ്പും ശ്രമം, ഗൂഢാലോചന നടത്തിയതായി കുറ്റസമ്മത മൊഴി

കണ്ണൂര്‍ തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നില്‍ നടന്നത് വലിയ ഗൂഢാലോചനയെന്ന് കുറ്റസമ്മത മൊഴി. ഹരിദാസനെ മുമ്പും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. ഒരാഴ്ച മുമ്പ് വിധിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. നിജില്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതിയെന്ന് അറസ്റ്റിലായ വിമിന്‍ ദാസ് വെളിപ്പെടുത്തി. കേസില്‍ ഇന്നലെയാണ് നിജില്‍ ദാസ് പിടിയിലായത്.

സംഭവത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ള ബി.ജെ.പി നേതാവായ ലിജേഷ് കണ്ണവം സ്റ്റേഷനിലെ സി.പി.ഒ സുരേഷിനെ കൊലപാതകത്തിന് അര മണിക്കൂര്‍ മുമ്പ് ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. നാല് മിനിറ്റോളം സംസാരിച്ചതായാണ് രേഖകള്‍. എന്നാല്‍ സി.പി.ഒയെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ നിഷേധിക്കുകയായിരുന്നു. ലിജേഷിന്റെ ബന്ധുവാണ് ഇയാള്‍ എന്നാണ് അറിയുന്നത്.

ഹരിദാസന്റെ കൊലപാതകത്തില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒന്നാം പ്രതിയായ ലിജേഷിന് പുറമേ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പുന്നോല്‍ കെ.വി ഹൗസില്‍ വിമിന്‍, പുന്നോല്‍ ദേവികൃപയില്‍ അമല്‍ മനോഹരന്‍, ഗോപാല്‍ പേട്ട സ്വദേശി സുനേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗുഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഹരിദാസിന്റെ കൊലപാതകം രാഷ്ട്രീയവിരോധം മൂലമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസില്‍ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി അഡീ. എസ്.പി പ്രിന്‍സ് എബ്രാഹമിന്റെ നേതൃത്വത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെ ആയിരുന്നു ഹരിദാസനെ രണ്ട് ബൈക്കുകളില്‍ ആയി എത്തിയ സംഘം വീടിനടുത്ത് വച്ച് വെട്ടി കൊലപ്പെടുത്തിയത്. മത്സ്യതൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ