സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കനത്ത സുരക്ഷയിൽ ഹാദിയയെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും

സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഹാദിയയെ (അഖില) ഇന്ന് ടിവി പുരത്തുള്ള വീട്ടില്‍ നിന്നു ഡൽഹിക്ക് കൊണ്ടുപോകും. നെടുമ്പാശ്ശേരിയില്‍നിന്നു വിമാനമാര്‍ഗമാണ് ഡല്‍ഹിക്കു പുറപ്പെടുന്നത്. സുരക്ഷയ്ക്കായി ഒരു സിഐയുടെ നേതൃത്വത്തില്‍ പൊലീസും ഒപ്പമുണ്ടാകും.

27-ന് മൂന്നുമണിക്ക് സുപ്രിംകോടതിയില്‍ ഹാജരാക്കാനാണ് അച്ഛന്‍ അശോകന് സുപ്രീംകോടതിയിൽ നിന്ന് ലഭിച്ച നിർദ്ദേശം. കഴിഞ്ഞദിവസം ഉന്നത പൊലീസുദ്യോഗസ്ഥരും എന്‍ഐഎ. ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. ഹാദിയ താമസിക്കുന്ന വീടിനു കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഇതിനിടെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഗൗരവമായ അന്വേഷണം ആവശ്യമാണെന്നാണ് എന്‍.ഐ.എയുടെ അഭിപ്രായം. കേസില്‍ എന്‍.ഐ.എ നടത്തുന്ന അന്വേഷണം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി അലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിച്ചേക്കും. ഹാദിയയെ ട്രെയിന്‍മാര്‍ഗം ഡല്‍ഹിയിലെത്തിച്ചാല്‍ സംഘപരിവാര്‍ ആക്രമണം ഉണ്ടായേക്കാമെന്ന ആശങ്കകള്‍ക്കിടെയാണ് വിമാനമാർഗം എത്തിക്കാനുള്ള പൊലീസ് തീരുമാനം.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു