മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകള്‍ കണ്ടെത്തി; വിശദമായ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവും വെടിയുണ്ടകളും പിടിച്ചെടുത്തു

മലപ്പുറത്ത് പച്ചക്കറി കടയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളും തിരയും കഞ്ചാവും കണ്ടെത്തി. മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും ലഹരിയും കണ്ടെടുത്തത്. ഒന്നര കിലോഗ്രാം കഞ്ചാവും രണ്ട് തോക്കുകളും പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ വെടിയുണ്ടകളുമാണ് പൊലീസ് കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയുടമയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മണ്ണാര്‍മ്മല സ്വദേശിയായ ഷറഫുദ്ദീന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് തോക്കുകളില്‍ ഒന്ന് കടയുടെ ഉള്ളില്‍ നിന്നും മറ്റൊന്ന് ഷറഫുദ്ദീന്റെ വാഹനത്തില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലും ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും കഞ്ചാവും കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള ഷറഫുദ്ദീനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

Latest Stories

IND vs ENG: "അവനെ നാലാം ടെസ്റ്റിൽ കളിപ്പിച്ചില്ലെങ്കിൽ നമ്മൾ തോൽക്കും"; മുന്നറിയിപ്പ് നൽകി ഇന്ത്യൻ മുൻ പരിശീലകൻ

നിയോം എന്ന പേര് ലഭിച്ചത് ഇങ്ങനെ, രണ്ട് അർത്ഥമുണ്ട്, പുതിയ വ്ളോഗിൽ വിശദീകരിച്ച് ദിയ കൃഷ്ണ

'പുടിന്‍ എല്ലാവരോടും നന്നായി സംസാരിക്കും, എന്നിട്ട് വൈകിട്ട് എല്ലാവരേയും കുറ്റം പറയും'; പുടിന്‍ പ്രീണനം കഴിഞ്ഞു, യു ടേണടിച്ച് ട്രംപ്; ഇനി സപ്പോര്‍ട്ട് യുക്രെയ്‌ന്

IND VS ENG: ഷോയിബ് ബഷീറിന് പകരക്കാരൻ, എട്ട് വർഷത്തിന് ശേഷം ആ താരം ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ!

'അച്ഛനും ഭർത്താവും അറിയാതെ വാങ്ങിയ ആറ് ലക്ഷം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല'; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"

പവൻ കല്യാണിനായി ആ ത്യാ​ഗം ചെയ്ത് ബാലയ്യ, ആരാധകർക്ക് നൽകിയ ഉറപ്പ് പാലിക്കാനാവാതെ സൂപ്പർതാരം

'മിഷൻ സക്സസ്'; പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി, ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

IND vs ENG: : ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇം​ഗ്ലീഷ് സൂപ്പർ താരം പുറത്ത്