ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികൾക്ക് നോട്ടീസ്

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച കേസിൽ അഞ്ച് പ്രതികൾക്ക് നോട്ടീസ്. മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീലിലാണ് നോട്ടീസ്. പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥർ ഈ മാസം 27ന് മറുപടി നൽകണം. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്‌ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടിയിരുന്നു.

ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് നേരത്തെ മുൻകൂർ ജാമ്യാപേക്ഷ ഹർജിയിൽ വിധി പറഞ്ഞത്. പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥരായ എസ് സന്ദീപ്, വിപിൻ, അരുൺ, ഷൈജു എന്നിവരാണ് കേസിലെ അഞ്ച് പ്രതികൾ. ആലപ്പുഴ എംഎൽഎ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണ് ക്രൂരമർദ്ദനമേറ്റത്.

കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജൂൺ ഒൻപതിന് ആലപ്പുഴ ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് തെളിവ് കണ്ടെത്താൻ ആണെന്ന പ്രോസിക്യൂഷൻ വാദവും സാക്ഷികളെ സ്വാധീനിക്കുമെന്നുള്ള വാദങ്ങൾ തള്ളിയായിരുന്നു കോടതിയുടെ നടപടി. സർക്കാർ സ്വാധീനത്തോടെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം ശരിയല്ലെന്നും മുൻ സർക്കാരിന്റെ കാലത്തായിരുന്നു അതിനുള്ള സാധ്യതയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Latest Stories

'മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല'; വി ശിവൻകുട്ടി

'വർഗീയ പ്രചാരണം നടത്തിയതിന് കേസ് എടുക്കണം'; ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഇപ്പോഴും സവർണബോധം; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞതും മോദിയെ കെട്ടിപിടിക്കുന്നതും അതുകൊണ്ട് : എകെ ബാലൻ

'പുതിയ അണക്കെട്ട് അനുവദിക്കില്ല'; മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

'പിഎം ശ്രീ നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കും, രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ’; സുരേഷ് ഗോപി

വീണ്ടും ശക്തിയാർജ്ജിച്ച് കാലവര്‍ഷം; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സമാധാന കരാർ ഫലം കണ്ടു; അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 114 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില 78.66 ഡോളറായി

സംസ്ഥാനത്ത് അവയവക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് ഇഡിയുടെ വ്യാപക റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

'എന്നെക്കുറിച്ച് എൻ്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്‌റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ'; യൂട്യൂബ് വ്ലോഗർക്കെതിരെ നടി ലക്ഷ്‌മിപ്രിയ

യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കും