തിരുവനന്തപുരത്തെ ഗുണ്ടാ ആക്രമണം; ഒരാള്‍ പിടിയില്‍

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി സതീഷാണ് പിടിയിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

നെയ്യാറ്റിന്‍കര ധനുവച്ചപുരം പരുത്തിവിളയില്‍ ഇന്നലെ രാത്രിയിലായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ പാറശാല സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ ഷീജ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരുത്തിവിള സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഗുണ്ടാ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി അക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് ബിജുവും, ഭാര്യ ഷിജി, സഹോദരിമാരായ ഷീജ, സോണിയ എന്നിരാണ് ഉണ്ടായിരുന്നത്. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപത്തുള്ള വീട്ടില്‍ ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഈ വിവരം പൊലീസില്‍ അറിയിച്ചുവെന്ന് ആരോപിച്ചാണ് സംഘം ആക്രമണം നടത്തിയത്. പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം പൊലീസിനെ അറിയിച്ചതും, പരാതി നല്‍കിയതുമാണ് ആക്രമണത്തിന് കാരണമെന്ന് വീട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഗുണ്ടാ ആക്രമണത്തിലെ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയട്ടില്ല. ഇവര്‍ തന്നെയാണ് ഇന്നലത്തെ ആക്രമണത്തിന് പിന്നിലും എന്നാണ് സംശയം. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിടികൂടാനായി നെയ്യാറ്റിന്‍കര പൊലീസും, പാറശാല പൊലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Latest Stories

'കത്തി കഴുത്തില്‍വെച്ച് വസ്ത്രം അഴിപ്പിച്ചു, തന്നേയും സ്പായിലെത്തിയ കസ്റ്റമറേയും നഗ്നരാക്കി വീഡിയോ ചിത്രീകരിച്ചു'; തിരുവല്ല സ്പായില്‍ ഗുണ്ടാപിരിവ് നല്‍കാത്തതിന് കാപ്പാ പ്രതി ബലാല്‍സംഗം ചെയ്ത യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കാത്തിരുന്നത് മതി! 10 വർഷത്തെ കാത്തിരിപ്പ് ഇനി തിയേറ്ററുകളിലേക്ക്; 'ധ്രുവനച്ചത്തിരം' ഉടനെന്ന് റിപ്പോർട്ട്

'ഹാ കഷ്ടം എന്നേ മുഖ്യമന്ത്രിയോട് പറയാനുള്ളൂ'; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ യുഡിഎഫിനെ കൂട്ടിക്കെട്ടാന്‍ നോക്കേണ്ടെന്ന് കെ സി വേണുഗോപാല്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു; പോറ്റിയും എംപിയും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നോയെന്ന് അന്വേഷണം

പിടി തരാതെ സ്വർണവില ; ഇന്ന് പവന് കൂടിയത് രണ്ടായിരത്തിലേറെ രൂപ!

'ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല'; ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ

617 കോടി രൂപ ചെലവ്, രാജ്യത്തെ ആദ്യ അവയമാറ്റ ആശുപത്രിയ്ക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിടും

ടി-20 ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് സ്റ്റാർ ഓൾറൗണ്ടറിന് കിട്ടിയത് വമ്പൻ പണി, ടൂർണമെന്റ് നഷ്ടമാകും; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചുകഴിഞ്ഞു, ആർക്കും അവനെ തടയാനാകില്ല: വിരേന്ദർ സെവാഗ്

ബ്രിട്ടീഷ് സാമ്രാജ്യത്തിൽ സൂര്യൻ ഒരിക്കലും അസ്തമിക്കില്ല, എന്നാൽ ഇന്നലെ സൂര്യൻ നേരിട്ടിറങ്ങി അവരുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ചു; വൈഭവ് സൂര്യവൻഷിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ആരാധകർ