ഇഞ്ചിക്കൃഷിക്ക് അതിർത്തി കടന്നു; മലയാളി കർഷകരുടെ ദേഹത്ത് കർണാടക ചാപ്പ കുത്തിയെന്ന് പരാതി

ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും അതിർത്തി കടന്ന കർഷകരുടെ ദേഹത്ത് കർണാടക അധികൃതർ ചാപ്പ കുത്തിയതായി പരാതി.

ബാവലി ചെക് പോസ്റ്റിൽ വെച്ചാണ് സംഭവം. വയനാട് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം അധികൃതർ സീൽ പതിപ്പിച്ചത്.

വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളിൽ സീൽ പതിപ്പിച്ച് കടത്തി വിടുന്നത്. അതിർത്തി കടന്നെത്തുന്നവർക്ക് കർണാടക ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. ഇത് നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായാണ് ചാപ്പയടിച്ച് വിടുന്നതെന്നാണ് വിവരം.

ചാപ്പ കുത്തിയ സംഭവത്തിൽ സർക്കാർ ഇടപെടൽ അഭ്യർത്ഥിച്ച് മാനന്തവാടി എംഎൽഎ, ഒ.ആർ കേളു കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കർഷകർ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

മനുഷ്യ ശരീരത്തിൽ ചാപ്പയടിക്കുന്നത് ശ്രദ്ധയിൽ പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

ഒരുങ്ങുന്നത് രൺബിറിന്റെ 'ആദിപുരുഷ്'?; ലൊക്കേഷൻ ചിത്രങ്ങൾക്ക് പിന്നാലെ ട്രോളുകൾ

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം