വീണ്ടും ചരിത്രപരമായ മറ്റൊരു മണ്ടത്തരം സിപിഐ എം കാണിച്ചുവെന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി അവതരിപ്പിച്ച രേഖ സിപിഐ എം കേന്ദ്ര കമ്മിറ്റി തള്ളിയതിനെ പരിഹസിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വീണ്ടും ചരിത്രപരമായ മറ്റൊരു മണ്ടത്തരം സിപിഐ എം കാണിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. ആദ്യ മണ്ടത്തരം ജ്യോതി ബസു പ്രധാനമന്ത്രി ആകേണ്ട എന്ന തീരുമാനമായിരുന്നു.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിത്. ഈ സമയത്ത് കോണ്‍ഗ്രസ് സഖ്യം പാടില്ലെന്നു തീരുമാനിച്ച് സിപിഐ എം എന്തു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഈ തീരുമാനം വര്‍ഗ്ഗീയ ശക്തികള്‍ക്ക് സഹായകരമാകും. മതേതര ശക്തികള്‍ക്ക് നിരാശ നല്‍കുന്ന തീരുമാനമാണിത്.

താന്‍ വിഷയത്തില്‍ യെച്ചൂരിയ്‌ക്കൊപ്പം. തോല്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നതിലും രാഷ്ട്രീയം ഉണ്ടല്ലോ എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു