ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

കെ.ബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി. മുന്‍മന്ത്രിയും മുന്‍ പത്തനാപുരം എംഎല്‍യുമായിരുന്ന ഗണേഷ് കുമാറിന് മാത്രം ഇക്കുറി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പുതുക്കി നല്‍കിയില്ല. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ ഒന്‍പത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതില്‍ എട്ടുപേരുടെ അംഗത്വം പുതുക്കിനല്‍കി. എന്നാല്‍, ഗണേഷ് കുമാറിന്റേത് മാത്രം പുതുക്കിയില്ല.

ഗണേഷിന് പകരം ബി.ആര്‍.കെ ബാബുവിനെയാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡിലേക്ക് എടുത്തിരിക്കുന്നത്. നേരത്തെ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയനില്‍നിന്നും അദ്ദേഹം പുറത്തായിരുന്നു. പിന്നാലെയാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും നഷ്ടമായത്. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങള്‍ ഗണേഷ് കുമാറിനെതിരേ ഉയര്‍ന്നിരുന്നു.

പത്മ കഫെയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് താലൂക്ക് യൂണിയനില്‍നിന്ന് പകുതിയിലധികം അംഗങ്ങള്‍ രാജിവെക്കുകയും യൂണിയന്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ഗണേഷിന് അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. എന്‍എസ്എസ് നേൃത്വത്തിനെതിരേ ഗണേഷ് അടുത്തിടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

Latest Stories

'സിസ്റ്റം നിസ്സംഗത പാലിക്കുന്നു'; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം: പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു